l o a d i n g

ഗൾഫ്

പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ച് ആലപ്പുഴോത്സവം സീസണ്‍ 5ന് തുടക്കം കുറിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2025

ഷാര്‍ജ: ആലപ്പുഴ ജില്ലാ പ്രവാസി സമാജം സെപ്റ്റംബര്‍ 07 ന് ഷാര്‍ജ സഫാരി മാളില്‍ സംഘടിപ്പിക്കുന്ന ആലപ്പുഴോത്സവം സീസണ്‍ 5 ന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് AJPS വൈസ് പ്രസിഡന്റ് ചന്ദ്രജിത്ത് കായംകുളം, ജോയിന്റ് സെക്രട്ടറി ശ്രീകല രഞ്ജു, ട്രഷറര്‍ ശിവശങ്കര്‍,
രക്ഷാധികാരി സാബു അലിയാര്‍, ചീഫ് കോഡിനേറ്റര്‍ രഞ്ജുരാജ് വലിയകുളങ്ങര, ചെയര്‍മാന്‍ അന്‍ഷാദ്, വൈസ് ചെയര്‍മാന്‍ നൗഷാദ് അമ്പലപ്പുഴ, ആലപ്പി കെയര്‍ ചെയര്‍മാന്‍ പദ്മരാജ് എന്നിവര്‍ ചേര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കരയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. തുടര്‍ന്ന് ചെയര്‍മാന്‍ അന്‍ഷാദ് ബഷീര്‍ AJPS ന്റെ ഉപഹാരം സമര്‍പ്പിച്ചു.

സെപ്റ്റംബര്‍ 07ന് രാവിലെ 10 മണിയോടുകൂടി ഭദ്രദീപം കൊളുത്തി ആലപ്പുഴോത്സവം കൊടിയേറും. തുടര്‍ന്ന് വടംവലി മത്സരം, അത്തപ്പൂക്കള മത്സരം, ഗ്രൂപ്പ് അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും, തിരുവോണ സദ്യയും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി പങ്കെടുക്കും. രാത്രി 7 മണി മുതല്‍ പ്രശസ്ത പിന്നണി ഗായകന്‍ ശ്രീനാഥ്, സരിഗമ ഫെയിം വിജയി, ലിബിന്‍ സക്കറിയ, ശ്വേത അശോക്, പട്ടുറുമാല്‍ ഫ്രെയിം ശൈഖ അബ്ദുള്ള എന്നിവരുടെ ഗാനങ്ങള്‍ക്കു പുറമെ ഫര്‍ഹാനും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റിവലും അരങ്ങേറുന്നതാണ്.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ശരത് കുമാര്‍, നസീര്‍ ആലപ്പുഴ, ആഷിഫ്, വീണ ഉല്ലാസ്, റോജി ചെറിയാന്‍, ഷാബു, ഫൗസിയ നൗഷാദ്, ഷംന, സജിമോന്‍ സദാനന്ദന്‍, ദിലീപ്, അജി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026