l o a d i n g

ഗൾഫ്

അമ്പതിലധികം രാജ്യക്കാര്‍ക്ക് അവരുടെ ലൈസന്‍സില്‍ യു എ ഇയില്‍ വാഹനമോടിക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2025

അബൂദാബി: യു എ ഇയില്‍ താമസക്കാരല്ലാത്ത 50-ല്‍ അധികം രാജ്യക്കാര്‍ക്ക് അവരുടെ ദേശീയ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് രാജ്യത്ത് വാഹനമോടിക്കാന്‍ അനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് സൈദ്ധാന്തികമോ പ്രായോഗികമോ ആയ പരീക്ഷകള്‍ ആവശ്യമില്ല.

എന്നാല്‍ താമസ വിസയുള്ളവര്‍ക്ക് അവരുടെ വിദേശ ലൈസന്‍സ് യു എ ഇ ലൈസന്‍സായി മാറ്റാന്‍ ആറ് നിബന്ധനകള്‍ ഉണ്ട്. അപേക്ഷകന് നിയമപരമായ ഡ്രൈവിംഗ് പ്രായം ഉണ്ടായിരിക്കണം, ലൈസന്‍സ് സാധുതയുള്ളതായിരിക്കണം എന്നിവ പ്രധാനമാണ്. അപേക്ഷകന് ബന്ധപ്പെട്ട എമിറേറ്റില്‍ റസിഡന്‍സി വിസ ഉണ്ടായിരിക്കണമെന്നും സ്ഥിരീകരിച്ച റെസിഡന്‍ഷ്യല്‍, തൊഴില്‍ അല്ലെങ്കില്‍ പഠന വിലാസം ഉണ്ടായിരിക്കണമെന്നും നേത്ര പരിശോധനയില്‍ വിജയിക്കണമെന്നും നിബന്ധനയിലുണ്ട്.

ചില രാജ്യങ്ങളുടെ ലൈസന്‍സുകള്‍ മാറ്റുന്നതിന്, ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ ലൈസന്‍സ് അധികൃതര്‍ക്ക് കൈമാറേണ്ടതുണ്ട്. വിദേശ ഡ്രൈവിംഗ് ലൈസന്‍സിന്റെ നിയമപരമായ പരിഭാഷ, ഒറിജിനല്‍ ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവയാണ് ലൈസന്‍സ് മാറ്റുന്നതിന് ആവശ്യമായ രേഖകള്‍. ഇതിന് 600 ദിര്‍ഹം ഫീസ് ഈടാക്കും. 'മുറൂര്‍ ഖൗസ്' എന്ന സംരംഭത്തിന് കീഴില്‍ മന്ത്രാലയം ഈ സേവനം അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026