l o a d i n g

ഇന്ത്യ

75 വയസ്സു കഴിഞ്ഞാല്‍ വിശ്രമമെന്ന നിര്‍ദേശം മോഡിയുടെ കാര്യത്തില്‍ സ്വീകാര്യമല്ലെന്ന് നിഷികാന്ത് ദുബെ എംപി

Thumbnail
Publisher By     BY - DESK
July 19, 2025

ന്യൂഡല്‍ഹി: 75 വയസ്സു കഴിഞ്ഞാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് വിരമിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അഭിപ്രായം പ്രധാനമന്ത്രി മോഡിയുടെ കാര്യത്തില്‍ യോജിക്കുന്നതല്ലെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. ബി.ജെ.പി.യുടെ വിജയത്തിനു പിന്നില്‍ മോഡി ഫാക്ടറാണെന്ന് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുത്തില്‍ അദ്ദേഹം പറഞ്ഞു. 75 കഴിഞ്ഞാല്‍ മാറി നില്‍ക്കേണ്ട തരത്തില്‍പെട്ട ആളല്ല മോഡി. മോഡി അധികാരത്തിലെത്തിയ ശേഷമാണ് ബി.ജെ.പിക്ക് ഇന്നു കാണുന്ന വളര്‍ച്ച ഉണ്ടായത്. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായത് 82ാംവയസിലാണെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

2014 മുതലുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായത് മോഡിയുടെ വ്യക്തിപ്രഭാവവും രാഷ്ട്രീയ നേതൃപാടവവും ആയിരുന്നു. ഇതു വലിയ രീതിയില്‍ ജനത്തെ സ്വാധീനിച്ചു. മോഡിയായിരുന്നില്ല തങ്ങളുടെ നേതാവെങ്കില്‍ ബി.ജെ.പിക്ക് 150 സീറ്റുപോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടില്ലായിരുന്നു. മോഡി നേതാവായി എത്തിയതോടെ, ഒരിക്കലും ബി.ജെ.പിയുടേതല്ലാത്ത വോട്ടുബാങ്കുകളും പാവപ്പെട്ടവും കൂടുതലായി പാര്‍ട്ടിയുടെ പക്ഷത്തേക്ക് ചാഞ്ഞു. അദ്ദേഹത്തില്‍ അവര്‍ക്കുള്ള വിശ്വാസമാണത്. ചിലര്‍ക്ക് അത് ഇഷ്ടമല്ലെങ്കിലും, യാഥാര്‍ഥ്യം അതാണെന്ന് ദുബെ കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ച് മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. 2014ലും 2019ലും മൃഗീയ ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് 2024ല്‍ നേരിയ തിരിച്ചടി നേരിട്ടതോടെ സീറ്റുകളുടെ എണ്ണം 240 ആയി കുറഞ്ഞു. 2014ല്‍ 282, '19ല്‍ 303 എന്നിങ്ങനെയായിരുന്നു ബി.ജെ.പി ജയിച്ച സീറ്റുകളുടെ എണ്ണം. നിതീഷ് കുമാറിന്റെ ജെ.ഡി.യു, എന്‍. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മൂന്നാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി അണിനിരന്ന് ബി.ജെ.പിയുടെ ഏകപക്ഷീയ മുന്നേറ്റത്തിന് തടയിടുകയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026