l o a d i n g

ഇന്ത്യ

ഹിന്ദു രക്ഷാദള്‍കാരുടെ പ്രതിഷേധം. ലഖ്‌നൗ കെ.എഫ്.സിയില്‍ സസ്യാഹാരം മാത്രം ലഭ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 19, 2025

ലഖ്‌നൗ: ലോക പ്രശസ്തമായ ഭക്ഷണ വിതരണ ശൃംഖലയാണ് കെ.എഫ്.സിക്ക് ചിക്കന്‍ ഒഴിവാക്കുന്ന കാര്യം ചിന്തിക്കാനാവുമോ. എന്നാല്‍ ഗാസിയാബാദിലെ കെ.എഫ്.സി ഔട്ട്ലെറ്റിലെ മെനുവില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ നീക്കം ചെയ്ത് വെജിറ്റേറിയന്‍ വിഭവങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മെനുവിലെ ഈ മാറ്റം കമ്പനിയുടെ ഇഷ്ടപ്രകാരമായിരുന്നില്ല. ശ്രാവണ മാസത്തിന്റെയും കാന്‍വാര്‍ യാത്രയുടെയും പശ്ചാത്തലത്തില്‍ മാംസാഹാരം വില്‍ക്കുന്നതിനെതിരെ ഹിന്ദു രക്ഷാദള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണിത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ ഒട്ട്‌ലറ്റിനു നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ക്കു പേരുകേട്ട കെ.എഫ്.സി ഔട്ട്ലെറ്റിലെ മെനുവില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ നീക്കം ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ശ്രാവണ മാസത്തിന്റെ ആത്മീയ പ്രാധാന്യം കണക്കിലെടുത്ത് ഈ കാലയളവില്‍ മാംസാഹാര വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്ദിരാപുരം മേഖലയിലാണ് സംഭവം. ഔട്ട്ലെറ്റിന്റെ ഷട്ടറുകള്‍ ബലമായി താഴിട്ടതായും ഗതാഗതം തടസപ്പെടുത്തിയതായും പറയുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഗതാഗതം തടസപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.

പ്രതിഷേധത്തിന് പിന്നാലെ കെ.എഫ്.സി ഔട്ട്‌ലെറ്റില്‍ നിലവില്‍ സസ്യാഹാരം മാത്രം ലഭ്യമാണ് എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ റെസ്റ്റോറന്റ് അധികൃതര്‍ തയ്യാറായില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026