l o a d i n g

ഗൾഫ്

ജിദ്ദാ തിരുവിതാംകൂര്‍ അസോസിയേഷന്‍ അര്‍ധ വാര്‍ഷിക പൊതുയോഗവും കലാമേളയും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 21, 2025

ജിദ്ദ: പഴയ കാല തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ കൂട്ടായ്മയായ ജെടിഎ അര്‍ധ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. നിരവധി ജീവകാരുണ്യ കലാ സാംസ്‌കാരിക പരിപാടികള്‍ ജെ ടി എ ക്ക് കഴിഞ്ഞ കാലങ്ങളില്‍ വിജയകരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പ്രസിഡണ്ട് അലി തേക്കുതോട് പറഞ്ഞു. സംഘടനാ രക്ഷാധികാരി നസീര്‍ വാവാക്കുഞ്ഞ് പൊതുയോഗ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജെ ടി എ രക്ഷാധികാരി ദീലീപ് താമരക്കുളം, ഷറഫുദീന്‍ ബാഖവി, ഹസ്സന്‍ യമഹ, വാസുദേവന്‍ വെള്ളത്തേടത്ത്, മാജാസാഹിബ് ഓച്ചിറ, അബ്ദുള്ള മുക്കണ്ണി, എഞ്ചി. ഖാജ മുഹിയിദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജ്യോതി ബാബു കുമാറിന്റെ നേതൃത്വത്തില്‍ പുതിയതായി നിലവില്‍ വന്ന ജെടിഎ വനിതാവേദിയുടെ സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഖ്യാപനവും തദവസ്സരത്തില്‍ നിര്‍വ്വഹിച്ചു.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് രഞ്ജിത്ത്, നൂഹ് ബീമാപള്ളി, ശിഹാബ് താമരക്കുളം, ഷെഫിന്‍, ദിലീഫ് ഇസ്മയില്‍, ജിന്നി ജോര്‍ജ്ജ്, ഷാഹിന ആഷിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജെ ടി എ പ്രസിഡണ്ട് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു, ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് പന്മന നന്ദിയും രേഖപ്പെടുത്തി.

പൊതുയോഗ പരിപാടികള്‍ക്ക് ശിഹാബ് താമരക്കുളം, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, രഞ്ജിത്ത് കുമാര്‍, അയ്യൂബ് ഖാന്‍ പന്തളം, ഷെഫിന്‍, സിയാദ് അബ്ദുള്ള പടുതോട്, നവാസ് ചിറ്റാര്‍, എഞ്ചി. മൗഷ്മി ഷെറീഫ് എന്നിവര്‍ നേതൃത്വം നല്‍കി. നൂഹ് ബീമാപള്ളി, ചന്ദ്രു വിജേഷ്, റഷീദ് ഓയൂര്‍ , ഖദീജാ ബീഗം,
രമ്യ , ആഷിര്‍ കൊല്ലം, ഷറഫുദ്ധീന്‍ പത്തനംതിട്ട, ആതിര, ഷാഹിന, ആഷിര്‍ , സന്ധ്യ, വിവേക് പിള്ള, നിസാർ കരുനാഗപ്പള്ളി എന്നിവര്‍ നയിച്ച ഗാന സന്ധ്യ ചടങ്ങിന് കൊഴുപ്പേകി. സുബൈര്‍ മുട്ടം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഏകാംഗ നാടകത്തില്‍ ടിക്ടോക് ഷാജി വള്ളിക്കുന്നം വേഷമിട്ടു. പ്രമുഖ ടി വി ഫെയിം ഫാസില്‍ ഓച്ചിറയുടെ മിമിക്രി സദസ്സിനെ ഹരം കൊള്ളിച്ചു. സ്‌കൂള്‍ പഠനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രശംസാ ഫലകവും വിതരണം ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026