l o a d i n g

ഇന്ത്യ

ബോയിംഗ് വിമാനങ്ങളില്‍ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് ഭദ്രമെന്ന് എയര്‍ ഇന്ത്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2025

ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിന്റെ (FCS) ലോക്കിംഗ് സംവിധാനത്തില്‍ നടത്തിയ പരിശോധനകളില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ജൂലൈ 21-നകം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം ബോയിംഗ് വാണിജ്യ വിമാനങ്ങളിലും സ്വിച്ചുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഈ പ്രസ്താവന.

'എയര്‍ ഇന്ത്യ തങ്ങളുടെ മുഴുവന്‍ ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെയും ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനത്തില്‍ മുന്‍കരുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഈ പരിശോധനകളില്‍, ലോക്കിംഗ് സംവിധാനത്തില്‍ യാതൊരു പ്രശ്നങ്ങളും കണ്ടെത്തിയില്ല,' എയര്‍ലൈന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എയര്‍ ഇന്ത്യ ജൂലൈ 12 ന് സ്വമേധയാ പരിശോധനകള്‍ ആരംഭിക്കുകയും DGCA നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ അവ പൂര്‍ത്തിയാക്കുകയും ചെയ്തതായി അറിയിച്ചു. ഇത് റെഗുലേറ്ററെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026