l o a d i n g

ഗൾഫ്

വി.എസിന് എം.എ യൂസഫലിയുടെ അന്ത്യാഞ്ജലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2025

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അന്തിമോപചാരമര്‍പ്പിക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെത്തി. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശന വിദേയിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചായിരുന്നു യൂസഫലി അന്ത്യാഞ്ജലി നേര്‍ന്നത്. രാവിലെയോടെ ദര്‍ബാര്‍ ഹാളില്‍ ആരംഭിച്ച പൊതുദര്‍ശന ചടങ്ങിലേക്കാണ് എം.എ യൂസഫലി എത്തിയത്. വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശന ചടങ്ങില്‍ പങ്കുചേര്‍ന്നു.

ഗവര്‍ണര്‍ രാജേന്ദ്ര അലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പി.ബി അംഗം വൃന്ദാ കാരാട്ട്, മുന്‍ പോളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി വി.എസിന്റെ നിര്യാണത്തില്‍ ദുഖം പങ്കുവച്ചു. മകന്‍ അരുണ്‍ കുമാറിനെ ചേര്‍ത്ത് പിടിച്ചും മകള്‍ വി.വി ആശയുടെ ഭര്‍ത്താവിനെ കണ്ട് ആശ്വസ വാക്ക് നല്‍കിയുമാണ് അദ്ദേഹം മടങ്ങിയത്.

നിഷ്‌കളങ്കനായ രാഷ്ട്രീയ നേതാവും, അതിലുപരി നല്ലൊരു രാഷ്ട്രീയ നേതാവുമായിരുന്നു വി.എസ് എന്ന് യൂസഫലി പറഞ്ഞു. പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്‌സ് ചെയര്‍മാനായിരിക്കെ ബൃഹത്തായ ഇടപെടലുകള്‍ നടത്തി. സ്മാര്‍ട്‌സ് സിറ്റി അടക്കമുള്ള പദ്ധതികള്‍ക്കായി വി.എസ് നടത്തിയ ഇടപെടുകള്‍ യൂസഫലി സ്മരിച്ചു. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം തീരാ നഷ്ടമാണ്. വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് ജനങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായത്. വി.എസുമായി വളരെ അടുത്ത സ്‌നേഹബന്ധമായിരുന്നുവെന്നും യൂസഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026