l o a d i n g

ഗൾഫ്

താനൂര്‍ സ്വദേശി വെള്ളാലി അലിയുടെ മൃതദേഹം സബിയയില്‍ ഖബറടക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2025

ജിസാന്‍: സബിയയില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി വെള്ളാലി അലി(46)യുടെ മൃതദേഹം സബിയ ഖാലിദിയ്യ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌ക്കാര ശേഷം മസ്ജിദുല്‍ മസാഹ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. നിയമനടപടികള്‍ക്കും മയ്യിത്ത് പരിപാലന മരണാനന്തര കര്‍മ്മങ്ങള്‍ക്കും കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍, അലി വെള്ളയിലിന്റെ അളിയന്‍ ശിഹാബ്, സബിയ കെഎംസിസി നേതാക്കളായ സാലിം നെച്ചിയില്‍, ബഷീര്‍ ഫറോക്ക്, ആരിഫ് ഒതുക്കുങ്ങല്‍, കരീം മുസ്ലിയാരങ്ങാടി, ഷാഫി മണ്ണാര്‍ക്കാട്, അബ്ദുള്‍ റസാഖ് തൃപ്പനച്ചി, ഈദാബിയില്‍ നിന്ന് മൂസക്കുട്ടി ഐബാന്‍ , ജിസാന്‍ ഏരിയ നേതാക്കള്‍ ഗഫൂര്‍ വെട്ടത്തൂര്‍, നജീബ് പാണക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. തനിമ ജിസാന്‍ ഭാരവാഹി ഷാഹിന്‍ കൊടശ്ശേരി, ജിസാനിലെ വിവിധ സംഘടനാ നേതാക്കള്‍, ഐ.സി.എഫ് പ്രതിനിധികള്‍ എന്നിവരടക്കം ചടങ്ങില്‍ എത്തിയിരുന്നു. ഉസ്താദ് മുസ്തഫ സഅദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സ്വദേശികളും വിദേശികളുമുള്‍പ്പെടെ നിരവധിപേര്‍ മയ്യിത്ത് നിസ്‌കാരത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026