l o a d i n g

ഗൾഫ്

സൗദിയില്‍ സല്‍ഫ് ഡ്രൈവിംഗ് ടാക്‌സി സര്‍വിസിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2025

റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ സല്‍ഫ് ഡ്രൈവിംഗ് ടാക്‌സി സര്‍വിസിന് തുടക്കം. റിയാദ് നഗരത്തിലെ ആദ്യത്തെ 'സെല്‍ഫ് ഡ്രൈവിങ് ടാക്‌സി' സര്‍വിസ് ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എന്‍ജി. സ്വാലിഹ് അല്‍ജാസര്‍ ഉദ്ഘാടനം ചെയ്തു. തുടക്കത്തില്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട്, അഞ്ച് ടെര്‍മിനലുകള്‍, റോഷന്‍ ബിസിനസ് ഫ്രന്റ് എന്നിവിടങ്ങളടക്കം നഗരത്തിലെ ഏഴിടങ്ങളിലാണ് സെല്‍ഫ് ഡ്രൈവിങ് ടാക്‌സി കാര്‍ ലഭ്യമാക്കിയിരിക്കുന്നത്. ഭാവിയില്‍ രാജ്യത്തുടനീളം ഈ ടാക്‌സി സര്‍വിസ് ലഭ്യമാക്കും

പൊതുഗതാഗത അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണ, സാങ്കേതിക മേല്‍നോട്ടത്തില്‍ എക്‌സ്പ്രസ് റോഡുകളിലും നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന കേന്ദ്രങ്ങളിലുമാണ് ടാക്‌സി പോയിന്റുകള്‍ ഒരുക്കിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനും സ്മാര്‍ട്ട് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുമായി ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും. പരമാവധി സുരക്ഷ ഉറപ്പാക്കാന്‍ ഓരോ വാഹനത്തിലും സംയോജിത സംവിധാനം സജ്ജീകരിക്കും. ഇത് പരീക്ഷണ ഘട്ടമാണ്. ഒരു വര്‍ഷത്തിന് ശേഷം സര്‍വിസ് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിപ്പിക്കും.

പദ്ധതിയുടെ പ്രാരംഭമെന്ന നിലയില്‍ റിയാദിലെ ഏഴ് സുപ്രധാന മേഖലകളിലാണ് ടാക്‌സി സര്‍വിസ് ലഭ്യമാക്കുന്നതെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ഡോ. ഉമൈമ ബാംസഖ് പറഞ്ഞു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട്, അഞ്ച് ടെര്‍മിനലുകള്‍, റോഷന്‍ ബിസിനസ് പാര്‍ക്ക്, വിവിധ എക്‌സ്പ്രസ് റോഡുകളിലെ കണക്ഷന്‍ പോയിന്റുകള്‍, അമീറ നൂറ സര്‍വകലാശാല, നോര്‍ത്തേണ്‍ റെയില്‍വേ സ്റ്റേഷന്‍, നഗരത്തിന്റെ വടക്കുഭാഗത്തുള്ള ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ആസ്ഥാനം എന്നിവിടങ്ങളിലാണ് ആ ഏഴ് ടാക്‌സി പോയിന്റുകള്‍. ഇതിനോട് ചേര്‍ന്നാണ് 13 ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുള്ളത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026