l o a d i n g

ഗൾഫ്

മലബാര്‍ ഹെറിറ്റേജ് കലാ പരിപാലന പുരസ്‌കാരം ഗ്രീന്‍ വിംഗ്‌സ് മുട്ടിപ്പാട്ട് സംഘത്തിന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2025

ദമ്മാം: പാരമ്പര്യമാര്‍ന്ന തനത് കലകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ക്കായ് മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കലാ പരിപാലന പുരസ്‌കാരത്തിന് മലബാറിലെ നാടന്‍ മാപ്പിള കലയായ മുട്ടിപ്പാട്ടിനെ നെഞ്ചിലേറ്റുന്ന ഗ്രീന്‍ വിംഗ്‌സ് ടീം അര്‍ഹരായി. ദമ്മാമില്‍ നടന്ന പ്രൗഢമായ സദസ്സില്‍ വെച്ച് പ്രവിശ്യയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ റഹ്‌മാന്‍ കാരയാട് സംഘം പ്രധിനിധി മുസ്തഫ കുറ്റ്യേരിക്ക് ഫലകവും പ്രശസ്തി പത്രവും കൈമാറി.

സൗദി അറേബ്യയിലെ ദമാമില്‍ ഒത്തുചേര്‍ന്ന കണ്ണൂര്‍ ജില്ലക്കാരായ ഒരുപറ്റം ചെറുപ്പക്കാരാണ് ശ്രദ്ധേയമായ ഈ മുട്ടിപ്പാട്ട് സംഘത്തിന് നേതൃത്വം നല്‍കുന്നത്. നിരവധി വേദികളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെക്കാന്‍ അവസരം ലഭിച്ച ഇവര്‍ മുട്ടിപ്പാട്ടിന്റെ ഈണവും താളവും പുതുതലമുറയ്ക്കായ് പരിചയപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. പ്രവാസ ഭൂമികയില്‍ ഈ നാടന്‍ കലയുടെ പഠനത്തിനും പ്രചാരത്തിനുമായി ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായട്ടു.

കേരളത്തിന്റെ ഈ പൈതൃകകലയുടെ ഉപാസകരായ മുസ്തഫ കുറ്റ്യേരി, സാബിത് കണ്ണൂര്‍, മുറാദ് പടപെങ്ങാട്, മുത്തലിബ് തിരുവട്ടൂര്‍, റമീസ് നടുവില്‍, സലാം മൂയ്യം, നിസാര്‍ വടക്കുംപാട്, നിയാസ് തൊട്ടിക്കല്‍, ഷബീബ് വായാട്, മൊയ്ദു പെരുമളബാദ്, ഇബ്രാഹിം കോട്ട, ലിബാസ് പാപ്പിനിശേരി എന്നീ കലാകാരന്‍മാരെയാണ് ഈ പുരസ്‌കാരത്തിലൂടെ മലബാര്‍ ഹെറിറ്റേജ് കൗണ്‍സില്‍ ആദരിച്ചിരിക്കുന്നത്.

ആലികുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ഒ.പി ഹബീബ് സ്വാഗതവും അബ്ദുല്‍ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു. അഷ്‌റഫ് വേങ്ങാട്ട്, മുസ്ഥാഖ് കുവൈറ്റ്, മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, സാജിദ് ആറാട്ടുപുഴ, ഡോ. സിന്ധു ബിനു, മുജീബ് ഉപ്പട, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, ഷബീര്‍ തേഞ്ഞിപ്പലം, അലി ഊരകം അമീന്‍ കളിയിക്കാവിള എന്നിവര്‍ സംബന്ധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026