l o a d i n g

ഗൾഫ്

'കുഞ്ഞൂഞ്ഞോര്‍മ്മയില്‍' ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ; ചാണ്ടി ഉമ്മന്‍ മുഖ്യാതിഥി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2025

റിയാദ്: പുതുപള്ളി എംഎല്‍എയും കോണ്‍ഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മന്‍ ഇന്ന് രാത്രി റിയാദിലെത്തും. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം റിയാദില്‍ എത്തുന്നത്. പരിപാടിയുടെ ഭാഗമായി നാളെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കുഞ്ഞൂഞ്ഞോര്‍മ്മയില്‍' അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അദ്ദേഹം സംസാരിക്കും. ചടങ്ങില്‍ റിയാദിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ച് സംസാരിക്കും.

പരിപാടിയുടെ ഭാഗമായി വൈകിട്ട് 05 മണി മുതല്‍ പൊതുജനങ്ങള്‍ക്കായി കാരിക്കേച്ചര്‍ മത്സരം നടക്കും. അതോടൊപ്പം ജീവകാരുണ്യ രംഗത്ത് നാട്ടിലെ ഏറ്റവും മികവ് തെളീയിച്ച ജനപ്രതിനിധിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ റിയാദ് ഒഐസിസി ഏര്‍പ്പെടുത്തിയ 'ഉമ്മന്‍ ചാണ്ടി സ്മൃതി പുരസ്‌ക്കാര' ജേതാവിനെ ചാണ്ടി ഉമ്മന്‍ ചടങ്ങില്‍ പ്രഖ്യാപിക്കും. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രസംഗ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുകയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറീയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026