l o a d i n g

ഗൾഫ്

യുഎഇ ബാങ്കുകള്‍ എസ്എംഎസും ഇമെയിലും വഴി ഒടിപികള്‍ അയയ്ക്കുന്നത് നാളെ മുതല്‍ നിര്‍ത്തുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2025

അബുദാബി: ഡിജിറ്റല്‍ ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രധാനപെട്ട മാറ്റങ്ങള്‍ അവതരിപ്പിച്ച് യുഎഇ ബാങ്കുകള്‍. നാളെ (ജൂലൈ 25 വെള്ളിയാഴ്ച) മുതല്‍ യുഎഇയിലെ ബാങ്കുകള്‍ എസ്എംഎസും ഇമെയിലും വഴി അയയ്ക്കുന്ന ഒറ്റത്തവണ പാസ്വേഡുകള്‍ (ഒടിപികള്‍) ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ തുടങ്ങും.

യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രകാരം, എല്ലാ ബാങ്കുകളും ആഭ്യന്തര, അന്തര്‍ദേശീയ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപഭോക്താക്കളെ ആപ്പ് അധിഷ്ഠിത വ്യക്തിത്വ നിര്‍ണയത്തിലേക്ക് (authentication) മാറ്റണം.

സിം സ്വാപ്പിംഗ്, ഫിഷിംഗ് പോലുള്ള തട്ടിപ്പുകള്‍ നടത്താന്‍ സൈബര്‍ കുറ്റവാളികള്‍ കൂടുതലായി ലക്ഷ്യമിടുന്ന എസ്എംഎസ്, ഇമെയില്‍ ഒടിപികളെ ദീര്‍ഘകാലമായി ആശ്രയിക്കുന്ന രീതികളില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നീക്കം.

2026 മാര്‍ച്ചോടെ എസ്എംഎസും ഇമെയിലും വഴിയുള്ള ഒടിപികള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്ന രീതിയില്‍ ക്രമേണയായിരിക്കും മാറ്റം അവതരിപ്പിക്കുക. പകരം, ബാങ്ക് മൊബൈല്‍ ആപ്പുകള്‍ വഴി സുരക്ഷിതവും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ളതുമായ സാങ്കേതികവിദ്യകള്‍ വഴി ഉപഭോക്താക്കളുടെ ഇടപാടുകളുടെ വിശ്വാസ്യത നിര്‍ണയിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026