l o a d i n g

ബിസിനസ്

ഹൈപ്പര്‍ നെസ്റ്റോ ഫുഡ് ഫണ്‍ ഫെസ്റ്റ് തുടക്കമായി, എല്ലാ ബ്രാഞ്ചിലും സ്‌പെഷ്യല്‍ ഓഫറുകള്‍

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
July 25, 2025

റിയാദ്: എല്ലാ വര്‍ഷവും വളരെ വിപുലമായി ഹൈപ്പര്‍ നെസ്റ്റോ സൗദി അറേബ്യ സങ്കടിപ്പിക്കുന്ന ഫുഡ് ഫണ്‍ ഫെസ്റ്റ് ജൂലൈ 23 മുതല്‍ തുടക്കമായി. തികച്ചും വ്യത്യസ്തമായ രീതിയില്‍ അണിയിച്ചൊരുക്കിയ ഫുഡ് ഫണ്‍ ഫെസ്റ്റില്‍ ഈജിപ്ത് മെഗാ നൈറ്റ്, പാകിസ്ഥാന്‍ മെഗാ നൈറ്റ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ഇവെന്റ്‌സ് തുടങ്ങി തികച്ചും പുതിയൊരു അനുഭവം നല്‍കുന്നതാണ് ഈ വര്‍ഷത്തെ പ്രോഗ്രാമുകള്‍. ഈജിപ്ത് മെഗാ നെറ്റില്‍ താനൂര ഡാന്‍സ് , ഈജിപ്ത് ട്രഡീഷണല്‍ ഡാന്‍സ് , അറബിക് സിംഗേഴ്‌സ് പെര്‌ഫോമസ് എന്നു വേണ്ട എണ്ണമറ്റ ആഘോഷങ്ങളാല്‍ വിപുലമാണ് ഇവെന്റ്‌സ്.

നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അസീസിയ, അല്‍ ഖര്‍ജ്, അല്‍ ഖോബാര്‍ ബ്രാഞ്ചുകളില്‍ ജൂലൈ 26 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുടെ കൂടെ എണ്ണമറ്റ ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഈജിപ്ത്, തായ്ലന്‍ഡ്, ഇന്ത്യ, തുര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ ഫുഡ് കൗണ്ടറുകളാലും ഫാമിലിക്കും കുട്ടികള്‍ക്കും നിരവധി ഗെയിംസുകളാലും തികച്ചും ഒരാഘോഷ പ്രതീതീതിയില്‍ ആണ് ഫുഡ് ഫണ്‍ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

ഓഡിറ്റിംഗ് ഹെഡ് റഫീഖ്, ഓപ്പറേഷന്‍ മാനേജര്‍ ഫഹദ്, മാര്‍ക്കറ്റിംഗ് ഹെഡ് ഫഹദ് മേയോണ്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഹാഫ് മില്യണ്‍ ഫോളോവെര്‍സ് ഉള്ള ഈമാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. വ്യത്യസ്തമായ സംസകാരങ്ങളുടെ കൂടിച്ചേരലിന്റെ വേദിയായി ഫുഡ് ഫണ്‍ ഫെസ്റ്റ് മാറി. 23 മുതല്‍ 29 വരെ നീണ്ടു നില്‍ക്കുന്ന സ്‌പെഷ്യല്‍ ഓഫറുകളും ഫുഡ് ഫണ്‍ ഫെസ്റ്റിന്റെ ഭാഗമായി ഹൈപ്പര്‍ നെസ്റ്റോ എല്ലാ ബ്രാഞ്ചിലും ഒരുക്കിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026