l o a d i n g

ഗൾഫ്

കുവൈത്തില്‍ മദ്യ നിര്‍മാണത്തിന് ഇന്ത്യക്കാരടക്കം 52 പേര്‍ പിടിയില്‍, ഇതില്‍ 22 പേര്‍ സ്ത്രീകളാണ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2025

കുവൈത്ത് സിറ്റി: മദ്യക്കച്ചവടം നടത്തിയതിന്റെ പേരില്‍ ഇന്ത്യക്കാരും നേപ്പാളികളും ഉള്‍പ്പെടെ 52 പേര്‍ കുവൈത്തില്‍ അറസ്റ്റില്‍. തലസ്ഥാനത്തെ ആറ് റെസിഡന്‍ഷ്യല്‍ ഏരിയകളിലെ അനധികൃത മദ്യ ഫാക്ടറികള്‍ നടത്തിയ സംഘത്തെയാണ് പിടികൂടിയത്. പിടിയിലായവരില്‍ 30 പുരുഷന്മാരും 22 സ്ത്രീകളുമുണ്ട്.

പ്രാദേശികമായുള്ള മദ്യത്തിന്റെ ഉത്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശോധന. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മനല്‍ അല്‍സ്ഫൂര്‍, ക്രിമിനല്‍ സെക്യൂരിറ്റി അഫയേഴ്‌സിന്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഹമീദ് അല്‍ദവാസ്, വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ നിരവധി മുതിര്‍ന്ന വ്യക്തികള്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.

മിഷ്രിഫ്, ജാബിര്‍ അല്‍അലി, അല്‍നഹ്ദ, ഫൈഹ, സാദ് അല്‍അബ്ദുല്ല, അല്‍ഖുസൂര്‍ എന്നിവിടങ്ങളിലെ വാടക വീടുകള്‍ പ്രതികള്‍ അനധികൃത മദ്യ ഫാക്ടറികളാക്കി മാറ്റുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ശാന്തമായ റെസിഡന്‍ഷ്യല്‍ സോണുകള്‍ മനഃപൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു. വീടുകളില്‍നിന്ന് അസംസ്‌കൃത ചേരുവകളുടെ ബാരലുകള്‍, വാറ്റിയെടുക്കല്‍ ഉപകരണങ്ങള്‍, മദ്യം നിറച്ച ആയിരക്കണക്കിന് കുപ്പികള്‍ എന്നിവ പിടിച്ചെടുത്തു. എട്ട് വാഹനങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. വ്യാവസായിക അടിസ്ഥാനത്തിലായിരുന്നു മദ്യ നിര്‍മാണം.

അന്വേഷണ സംഘങ്ങള്‍, ലക്ഷ്യമിട്ട വീടുകളില്‍ പുലര്‍ച്ചെ ഒരേസമയം റെയ്ഡുകള്‍ നടത്തുകയായിരുന്നു. വലിയ അളവില്‍ പണവും പണം എണ്ണുന്ന യന്ത്രവുമായി രണ്ട് പേരെ പിടികൂടി. രാജ്യത്തിന് പുറത്തുള്ള അജ്ഞാതരുമായി ഫോണിലൂടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തതായി സൂക്ഷ്മ നിരീക്ഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ശൃംഖലയുടെ കിംഗ്പിന്‍ എന്ന് ആരോപിക്കപ്പെടുന്നയാളെയും കസ്റ്റഡിയിലെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026