l o a d i n g

ഗൾഫ്

വി.എസ് വിവേചനരഹിതമായി അവകാശ പോരാട്ടങ്ങള്‍ നയിച്ച യോദ്ധാവ് -ജിദ്ദ കേരള പൗരാവലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2025

ജിദ്ദ: വി.എസ് അരികുവല്‍ക്കരിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി വിവേചനരഹിതമായി അവകാശ പോരാട്ടങ്ങള്‍ നയിച്ച യോദ്ധാവാണെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അനുസ്മരിച്ചു. സമരമുഖത്തുനിന്നും വിടവാങ്ങിയ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു. ജിദ്ദ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷനായിരുന്നു. മന്‍സൂര്‍ വയനാട് സ്വാഗതം പറഞ്ഞു.

ഇന്ത്യന്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച വിഎസിന്റെ ത്യാഗോജ്ജ്വലമായ ജീവിതം മാതൃകാപരമാണെന്നും ചെറുപ്രായത്തിലേ അനാഥനായിരുന്ന അദ്ദേഹം പാവങ്ങളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കാനും സമരങ്ങളിലൂടെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ടി നടത്തിയ ശ്രമങ്ങള്‍ ചരിത്രത്താളുകളില്‍ മായാതെ കിടക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ കബീര്‍ കൊണ്ടോട്ടി പറഞ്ഞു. തുടര്‍ന്ന് പൗരാവലി പ്രതിനിധിസഭാംഗങ്ങളായ വാസു വെള്ളത്തേടത് (നവോദയ), നസീര്‍ വാവക്കുഞ്ഞ് (ആലപ്പുഴ), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍), ബീരാന്‍ കൊയിസ്സന്‍ (മലപ്പുറം), ഹിഫ്സു റഹ്‌മാന്‍ (കോഴിക്കോട്), ശരീഫ് അറക്കല്‍ (മൈത്രി), റഹിം (പ്രവാസി വെല്‍ഫെയര്‍), സത്താര്‍ (ന്യൂ ഏജ്), അയൂബ് ഖാന്‍ പന്തളം (പത്തനംതിട്ട), അരുവി മോങ്ങം, സി എച്ച് ബഷീര്‍ (കാസര്‍ഗോഡ്), സിമി അബ്ദുല്‍ കാദര്‍, സുബൈര്‍ ജെ കെ (ആലുവ കൂട്ടായ്മ), സാബിത്ത് (വയനാട്), രാജു ഏറ്റുമാനൂര്‍ (കോട്ടയം) ഷാന്റോ ജോര്‍ജ്ജ് (തൃശൂര്‍) സാദിക്കലി തുവ്വൂര്‍ (മീഡിയ ഫോറം), ബഷീര്‍ പരുത്തിക്കുന്നന്‍, അംജദ് (വേള്‍ഡ് മലയാളി കൗണ്‍സില്‍), റാഫി ആലുവ (എറണാകുളം) എന്നിവര്‍ അതാതു ജില്ലകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് സംസാരിച്ചു. ഹക്കീം പാറക്കല്‍, നാസര്‍ വെളിയംകോട് എന്നിവര്‍ യഥാക്രമം ഓഐസിസി, കെഎംസിസി എന്നീ സംഘടനകളെ പ്രതിനിധീകരിച്ചു അനുശോചനം രേഖപ്പെടുത്തി.

അബ്ദുല്‍ കാദര്‍ ആലുവ, അനസ് ഓച്ചിറ, സലിം പൊറ്റയില്‍, റിയാസ് (അബീര്‍ ഗ്രൂപ്പ്) , സബീനാ റാഫി എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. പൗരാവലി കണ്‍വീനര്‍ വേണു അന്തിക്കാട് നന്ദി പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026