l o a d i n g

കേരള

ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിന് കൂടുതല്‍ സമയം അനുവദിക്കണം -മന്ത്രി വി. അബ്ദുറഹിമാന്‍, ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2025

മലപ്പുറം: ഹജ്ജ് അപേക്ഷകര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നിലവില്‍ 2025 ജൂലായ് 31 ആണ്. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് ഇനിയും പാസ്‌പോര്‍ട്ട് ലഭിക്കാനുണ്ട്. ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയറിലെ സാങ്കേതിക തകരാറുകള്‍ കാരണം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവരുമുണ്ട്. അതിനാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് മന്ത്രി കത്തില്‍ വിശദമാക്കി. ഇത്തവണ വളരെ കുറഞ്ഞ സമയമാണ് അപേക്ഷാ സമര്‍പ്പണത്തിന് നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും അപേക്ഷാ സമര്‍പ്പണം 20 ദിവസത്തേങ്കിലും നീട്ടണമെന്നാണ് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തീയതി നീട്ടിയാല്‍ കൂടുതല്‍ പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ 2026 വര്‍ഷത്തെ ഹജ്ജിന് 11845 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 2252 പേര്‍ 65വയസ്സില്‍ കൂടുതലുള്ളവരുടെ വിഭാഗത്തിലും, 1519 പേര്‍ ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലും 8074 പേര്‍ ജനറല്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്.

കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി

കേരള ഹജ്ജ് കമ്മറ്റിയുടെ ഇ-ഓഫീസ് സംവിധാനം കേരള ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് ഹൗസിലെ ലിഫ്റ്റിന്റെ വാര്‍ഷിക മെയിന്റനന്‍സിനുള്ള തുക ഇ-ഓഫീസ് സംവിധാനത്തിലൂടെ പാസാക്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ജാഫര്‍ കക്കൂത്ത്, കളക്ടറേറ്റ് ഐ ടി സെക്ഷന്‍ സൂപ്രണ്ട് മദനന്‍, പി കെ യാസര്‍ അറഫാത്ത് , സി മുഹമ്മദ് സുഹൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ പ്രധാനപ്പെട്ട എല്ലാ ഫയലുകളും കളക്ടറാണ് ഒപ്പിട്ടു പാസാക്കേണ്ടത്. ഇനിമുതല്‍ ജില്ലാ കളക്ടറുടെ ഓഫീസിലേയ്ക്ക് ഫയലുമായി പോകാതെ തന്നെ ഓണ്‍ലൈനായി കളക്ടര്‍ക്ക് കാണാനും നടപടി എടുക്കാനും കഴിയും. കടലാസ് രഹിത ഓഫീസ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള തുടക്കമാണിത്. പൊതുജനങ്ങള്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഫയലുകളുടെ നീക്കം അറിയാനും കഴിയും. ഓഫീസ് പ്രവര്‍ത്തനം സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും ഇതു മൂലം കഴിയുമെന്ന് അസി. സെക്രട്ടറി ജാഫര്‍ കക്കൂത്ത് പറഞ്ഞു.

ഫോട്ടോ: കേരള ഹജ്ജ് കമ്മറ്റിയുടെ ഇ-ഓഫീസ് സംവിധാനം കേരള ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026