l o a d i n g

കേരള

പി ബി സലീം ഐ.എ.എസിന്‌ ഡോ.എപിജെ അബ്ദുല്‍ കലാം നാഷണല്‍ അവാര്‍ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2025

കൊച്ചി: പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സെക്രട്ടറിയും പവര്‍ കോര്‍പ്പറേഷന്‍ സി.എം.ഡി.യും മലയാളിയുമായ പി ബി സലീം ഐ.എ.എസി.ന് ഡോ.എപിജെ അബ്ദുല്‍ കലാം നാഷണല്‍ അവാര്‍ഡ്'. ഞായറാഴ്ച (27.07.25) വൈകിട്ട് നാലിന് കല്‍ക്കട്ട, ആലിയ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ വെസ്റ്റ് ബംഗാള്‍ ഗ്രാമ - നഗര വികസന വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കീം അവാര്‍ഡ് സമ്മാനിക്കും.

പശ്ചിമബംഗാള്‍ പവര്‍ കോര്‍പ്പറേഷനെ രാജ്യത്തെ മികച്ച തെര്‍മല്‍ പവര്‍ പ്ലാന്റ് ആക്കി മാറ്റിയത് പി.ബി. സലിം ചുമതല ഏറ്റതിന് ശേഷമായിരുന്നു. മൂവാറ്റുപുഴ, പെഴക്കാപ്പിള്ളി സ്വദേശിയായ പുളളിചാലില്‍ പി ബി സലിം കോര്‍പ്പറേഷന്‍ സി.എം.ഡി ആയി ചുമതലയേല്‍ക്കുമ്പോള്‍ സ്ഥാപനം നഷ്ടത്തിലായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് 102 കോടി രൂപയുടെ ലാഭം ഉണ്ടാക്കി മലയാളി ഉദ്യോഗസ്ഥന്‍ തന്റെ മികവ് തെളിയിച്ചു. പിന്നീടുള്ള ജൈത്ര യാത്രയ്ക്ക് ഒടുവിലാണ് രാജ്യത്ത് തന്നെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിച്ചത്.

സര്‍ക്കാരിന്റെ ഉയര്‍ന്ന പദവികളില്‍ ഇരിക്കുമ്പോള്‍ തന്നെ സാമൂഹിക ജീവകാരുണ്യ കായിക രംഗത്ത് ഇദ്ദേഹം നടത്തുന്ന ഇടപെടലുകളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതികളും സംസ്ഥാനത്തിന് മാതൃകയായിരുന്നു. ഇത്തരം ഇടപെടലുകള്‍ പൊതുസമൂഹത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഔദ്യോഗിക പരിവേഷത്തിന്റെ മേലങ്കിയില്‍ നിന്ന് മാറി നിന്ന് സാധാരണക്കാരെ കൂടി ചേര്‍ത്തു പിടിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി. എഴുത്തുകാരിയായ ഭാര്യ ഫാത്തി സലിമിന്റെ നേതൃത്വത്തില്‍ ഔവര്‍ ഹെറിറ്റേജ് ഫൗണ്ടേഷനും കല്‍ക്കട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു.

മികച്ച പൊതുപ്രവര്‍ത്തകനായി തിരഞ്ഞെടുക്കപ്പെട്ട ഡെറക് ഒ ബ്രിയാന്‍ എം പി യേയും ചടങ്ങില്‍ ആദരിക്കും. എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ അധ്യക്ഷത വഹിക്കും. ഡോ. അരുണ്‍ജ്യോതി ഭിക്ഷു (ബുദ്ധിസ്റ്റ്), സ്വാമി മഹാരാജ് ദേവഭരതാനന്ദ (രാമക്യഷ്ണ മിഷന്‍), ഡോ. സത്‌നാം സിംഗ് അഹ്ലുവാലിയ, വെസ്റ്റ് ബംഗാള്‍ മൈനോറിറ്റീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് ഹസ്സന്‍ (ഡെയ്ലി പ്യുബര്‍ കലോമിന്റെ എഡിറ്റര്‍), പ്രൊഫ. (ഡോ.) റഫീഖുള്‍ ഇസ്ലാം ( ആലിയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍), യൂസഫ് പത്താന്‍ (ലോക്‌സഭാ അംഗം), പി എം ജിഫ്രി കോയ തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026