l o a d i n g

ഗൾഫ്

ഗുരുതരമായി പൊള്ളലേറ്റ കൊല്ലം സ്വദേശി ജിസാനില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2025

ജിസാന്‍: സബിയ സാസ്‌കോ ഗ്യാസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയുണ്ടായ തീപ്പിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കൊല്ലം കൊല്ലം കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ബിജിന്‍ലാല്‍ ബൈജു (29) അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സബിയയിലെ സാസ്‌കോ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നുബിജിന്‍ ലാല്‍. അവിവാഹിതനാണ്. മൃതദേഹം അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊട്ടാരക്കര പുത്തൂര്‍ മൈലോംകുളം മൊട്ടക്കുന്നില്‍ ബൈജുവിന്റെയും ഉഷാകുമാരിയുടെയും മകനാണ്. ഏക സഹോദരി ബിന്ദുജമോള്‍ വിവാഹിതയാണ്. നാട്ടിലുള്ള ബന്ധുക്കളുമായും കമ്പനി സ്‌പോണ്‍സറുമായും ബന്ധപെട്ട് നിയമനടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജിസാനിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ജിസാന്‍ ജലയുടെ കരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജല വാസലീ യൂണിറ്റ് ഭാരവാഹികളായ സഞ്ജീവന്‍ ചെങ്ങന്നൂര്‍, വിപിന്‍ എന്നിവര്‍ സഹായങ്ങളുമായി രംഗത്തുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026