l o a d i n g

സാംസ്കാരികം

'ലോക്ഡൗണ്‍' നോവലിന്റെ തമിഴ് പതിപ്പ് പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 28, 2025

മലപ്പുറം: പ്രവാസി ബിസിനസുകാരനും എഴുത്തുകാരനുമായ ഹംസ പൊന്‍മള രചിച്ച ലോക്ഡൗണ്‍ എന്ന മലയാളം നോവലിന്റെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ രചിച്ച ലോക്ക്ഡൗണ്‍, ഹംസ പൊന്‍മളയുടെ ആദ്യ നോവല്‍ കൂടിയാണ്. ജൂലൈ 27 ന് സമാപിച്ച കോയമ്പത്തൂര്‍ പുസ്തകോത്സവത്തിലാണ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തത്. പ്രസിദ്ധ തമിഴ് എഴുത്തുകാരന്‍ എ. കരീം പ്രകാശനം നിര്‍വഹിച്ചു. കോവൈ മെഡിക്കല്‍ സെന്ററിലെ ഡോ. എന്‍. സെല്‍വരാജന്‍ എംഡി ആദ്യ പ്രതി ഏറ്റുവാങ്ങി. 'എതിര്‍ വെളിയിടു' പൊള്ളാച്ചിയാണ് തമിഴിലേക്ക് മൊഴിമാറ്റിയ ലോക്ഡൗണ്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ ഡോ. ടി.എം. രഘുറാം തമിഴ് പരിഭാഷ നിര്‍വഹിച്ചു. ഇതുവഴി 'ലോക്ക്ഡൗണ്‍' പുതിയൊരു കൂട്ടം വായനക്കാരിലേക്ക് എത്തുകയാണ്.

''ഇത് എന്റെ ജീവിതത്തിലെ അഭിമാന നിമിഷങ്ങളാണ്. ഡോ. ടി.എം. രഘുറാമിന്റെ തമിഴ് പരിഭാഷ, തനിമ ഒട്ടും ചോരാതെ ആത്മാര്‍ത്ഥവും ആഴമുള്ളതുമാണ് എന്നതുകൊണ്ട് ആസ്വാദനം സുഗമമാവും എന്ന് എനിക്ക് ഉറപ്പുണ്ട്. എഴുത്തുകാരനായി എന്നെ വളരാന്‍ സഹായിച്ച അതുല്യ വ്യക്തികള്‍ക്ക് ഞാന്‍ മനസാ നന്ദി അറിയിക്കുന്നു. ടി. പത്മനാഭന്‍ സാര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്നിവര്‍ എഴുത്തിലെ എന്റെ പ്രചോദനവും മാര്‍ഗദര്‍ശകരുമാണ്. മലയാളം ന്യൂസ് സണ്‍ഡേ പ്ലസില്‍ ഈ നോവല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. 'ലോക്ക്ഡൗണ്‍' ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത് അദ്ദേഹത്തിന്റെ വായനയിലാണ്. എന്റെ എല്ലാ വായനക്കാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നല്‍കിപ്പോരുന്ന സ്നേഹവും പിന്തുണയും എനിക്ക് എന്നും കരുത്താണ്. നിങ്ങളെല്ലാവരും ഈ സര്‍ഗയാത്രയുടെ ഭാഗമായതില്‍ എനിക്ക് അതീവ നന്ദിയുണ്ട്, അഭിമാനമുണ്ട്. അതുപോലെ തന്നെ, എന്റെ രണ്ടാമത്തെ നോവല്‍ ഉടന്‍ തന്നെ വായനക്കാര്‍ക്ക് ലഭ്യമാകുമെന്ന് പ്രഖ്യാപിക്കുന്നതിലും ഞാന്‍ അതീവ സന്തുഷ്ടനാണ്'' - ലോക്ഡൗണ്‍ രചയിതാവ് ഹംസ പൊന്‍മള പറഞ്ഞു.

പ്രമുഖ അന്താരാഷ്ട്ര ബിസിനസ് സ്ഥാപനത്തിന്റെ മിഡില്‍ ഈസ്റ്റ് മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഹംസ പൊന്മള, എഴുത്തിന്റെ ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന സര്‍ഗ പ്രതിഭയാണ്. ഫിക്ഷന്‍ എഴുത്തിന്റെ സിദ്ധി കരഗതമാക്കിയത് കൊവിഡ് കാലത്തായിരുന്നു. മാലിദ്വീപില്‍ ക്വാറന്റൈന്‍ കഴിച്ചുകൂട്ടുമ്പോള്‍ കൊവിഡ് ബാധിക്കുകയും വിദൂര ദ്വീപില്‍ കടുത്ത ഏകാന്തത അനുഭവിക്കുകയും ചെയ്ത ദിവസങ്ങളില്‍ നേരിട്ട മനോവിഷമങ്ങളും ആധികളും പിന്നീട് ജിദ്ദയില്‍ തിരിച്ചെത്തിയപ്പോള്‍ എഴുത്തിലൂടെ പുനരാവിഷ്‌കരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ സാഫല്യമാണ് ലോക്ഡൗണ്‍ എന്ന നോവല്‍.

സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ 2021 ല്‍ ഈ നോവല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. പ്രവാസി വായനക്കാരില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലോക്ഡൗണിന് ലഭിച്ചത്. പിന്നീട് കണ്ണൂര്‍ ന്യൂ ബുക്സ് പ്രസാധനം ഏറ്റെടുക്കുകയും മലയാള ചെറുകഥകളുടെ രാജശില്‍പി ടി. പത്മനാഭന്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. സസ്പെന്‍സിന്റെ നിഴലാട്ടം, ഒപ്പം ആത്മപീഡകളുടെ നോവും വേവും - ഇതാണ് ഹംസയുടെ രചനയെ വേറിട്ടു നിര്‍ത്തുന്നത്. 'വെച്ചു കെട്ടി' ന്റെ ഭാഷയ്ക്കും ശൈലിക്കും പകരം സ്വയംഭൂവായ, ആത്മാര്‍ത്ഥത തുടിക്കുന്ന അകൃത്രിമ രചനാരീതിയാണ് ഈ നോവലില്‍ സ്വീകരിച്ചിട്ടുള്ളത്.

കണ്ണൂര്‍ ന്യൂ ബുക്സാണ് മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചത്. ഈ നോവലിനുള്ള ഭാവനാപൂര്‍ണമായ ചിത്രങ്ങള്‍ നാസര്‍ ബഷീര്‍ വരച്ചു. കാഴ്ച്ചയുടെ പുതിയൊരു മാനമാണ് ഈ ചിത്രകാരന്‍ നല്‍കിയിരിക്കുന്നത്.

പുതിയ നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഹംസ പൊന്മള. ദുബായിലും സൗദിയിലും ബിസിനസുകള്‍ നടത്തുന്ന ഈ ചെറുപ്പക്കാരന്‍ കേരളത്തിലും പുറത്തും നടക്കുന്ന സാഹിത്യോത്സവങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ്. ഷാര്‍ജയിലാണ് താമസം. ഭാര്യ: മുനീറ. മക്കള്‍: അമേരിക്കയിലുള്ള ജൗഹര്‍, ഡോ. ദിന (പാലക്കാട്), ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഡാനിയ.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026