l o a d i n g

ഗൾഫ്

ചിരാത്-2025 ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി നൈറ്റ് ക്യാമ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 28, 2025

ജിദ്ദ: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി 'സംഘടനയെ സജ്ജമാക്കാം' തിരഞ്ഞെടുപ്പിനൊരുങ്ങാം'' എന്ന പ്രമേയത്തില്‍ 'ചിരാത്-2025' നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. വരുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യവും അതില്‍ പ്രവാസികളുടെ വിഷയങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്ത സംഘടന പാര്‍ലമെന്റ്, ഗെയിമുകള്‍, മെഹ്ഫില്‍ തുടങ്ങിയ വിവിധ സെക്ഷനുകള്‍ ക്യാമ്പിന് മാറ്റ് കൂട്ടുന്നതായിരുന്നു.

ക്യാമ്പ് ജിദ്ദ കെ.എം.സി.സി സെട്രല്‍ കമ്മിറ്റി പ്രസിഡന്റ് അരിബ്ര അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ത്രൈമാസ കാമ്പയിന്റെ പ്രമേയ പ്രഭാഷണം മലപ്പുറം ജില്ല കെ.എം.സി.സി ഉപാധ്യാക്ഷന്‍ നൗഫല്‍ ഉള്ളാടന്‍ നിര്‍വ്വഹിച്ചു. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ജാഫര്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി സെക്രട്ടറി നാസര്‍ വെളിയംകോട്, ജിദ്ദ കെ.എം.സി.സി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ, മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ്, ട്രഷറര്‍ ഇല്ല്യാസ് കല്ലിങ്ങല്‍, മാധ്യമ പ്രവര്‍ത്തകന്‍ അഷ്ഫാഖ് കൊടിഞ്ഞി, റഫീഖ് കൂളത്ത്, റഫീഖ് പന്താരങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി റഷീദ് കോഴിക്കോടന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുസ്സമദ് പൊറ്റയില്‍ നന്ദിയും പറഞ്ഞു.

റാഫി തെന്നല, സക്കരിയ കൊടിഞ്ഞി, അഷ്റഫ് പരപ്പനങ്ങാടി, മുജീബ് സി.വി, പി.എം ബാവ, ഗഫൂര്‍ പൂങ്ങാടന്‍, മുനീര്‍ പോക്കാട്ട്, മുസ്തഫ കെ.കെ, മുഹമ്മദാലി പരപ്പനങ്ങാടി, മുനീര്‍ തലാപ്പില്‍, മുഹമ്മദലി കുന്നുമ്മല്‍, ജാബിര്‍ എടരിക്കോട് തുടങ്ങിയവര്‍ വിവിധ ഷെഷനുകളില്‍ സംസാരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026