l o a d i n g

ഗൾഫ്

ഉപയോഗിച്ച പാചക എണ്ണ ജൈവ ഡീസലാക്കി മാറ്റാന്‍ പദ്ധതി, ദുബായ് മുനിസിപ്പാലിറ്റിയും ബയോഡ് ടെക്‌നോളജിയും കരാര്‍ ഒപ്പിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 28, 2025

ദുബായ്: റസ്റ്റാറന്റുകളിലും വീടുകളിലെ അടുക്കളകളിലും ഉപയോഗിച്ച പാചക എണ്ണകളും കൊഴുപ്പുകളും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ജൈവ ഡീസലാക്കി മാറ്റുന്നതിനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ കരാറില്‍ ഒപ്പുവെച്ചു. ഡുബാല്‍ ഹോള്‍ഡിങ്ങിന്റെ ഉപസ്ഥാപനമായ ബയോഡ് ടെക്‌നോളജിയുമായി കൈകോര്‍ത്ത് ദുബായ് മുനിസിപ്പാലിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഇരുവരും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ധാരണ പ്രകാരം ദുബായിലുടനീളുമുള്ള വീടുകളില്‍ നിന്നും റസ്റ്റാറന്റുകളില്‍ നിന്നും ഉപയോഗിച്ച പാചക എണ്ണകള്‍, ഗ്രീസ്, കൊഴുപ്പുകള്‍ എന്നിവ ശേഖരിച്ച് ബയോഡ് ടെക്‌നോളജി പുനരുപയോഗിക്കാവുന്ന ജൈവ ഡീസലാക്കി മാറ്റും. ഉപയോഗിച്ച ശേഷമുള്ള പാചക എണ്ണകളും മറ്റും ശേഖരിക്കുന്നതിനായി എമിറേറ്റിലെ വീടുകളേയും റസ്റ്റോറന്റുകളേയും ബന്ധിപ്പിച്ചുള്ള പുതിയ ശൃംഖലക്ക് തുടക്കമിടും. ബി100 എന്ന ജൈവ ഡീസലാണ് ബയോഡ് ഉത്പാദിപ്പിക്കുക. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് പദ്ധതി വലിയ സഹായകമാവും.

മുനിസിപ്പാലിറ്റിയുടെ ഓവുചാല്‍, പുനരുപയോഗ ജല പദ്ധതികളുടെ വകുപ്പ് ഡയറക്ടര്‍ ഫഹദ് അല്‍ അവദി, ബയോഡ് ടെക്‌നോളജി ബോര്‍ഡ് അംഗം യൂസുഫ് ബസ്താകി, ബയോഡ് ടെക്‌നോളജി സി.ഇ.ഒ ശിവ വിഗ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ധാരണ പത്രം ഒപ്പിട്ടത്. നൂതന സാങ്കേതിക വിദ്യയും വ്യവസായ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിയാണ് ഉപയോഗിച്ച പാചക എണ്ണകളെ പുനരുപയോഗ ജൈവ ഡീസലാക്കി മാറ്റുന്നതെന്ന് ശിവ വിഗ് പറഞ്ഞു. യു.എ.ഇയുടെ ഹരിത സാമ്പത്തിക ലക്ഷ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് പദ്ധതിയെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതരും വ്യക്തമാക്കി. പദ്ധതിയിലൂടെ പരിസ്ഥിതി ആഘാതം കുറക്കാനും വാണിജ്യ കിച്ചണുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് കുറക്കാനും ഇതുവഴി സാധിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026