l o a d i n g

ഗൾഫ്

ഖത്തറില്‍ കസ്റ്റംസ് ഡിക്ലറേഷന്‍ നിര്‍ബന്ധം: വിലയേറിയ വസ്തുക്കള്‍ കൈവശം കരുതുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
July 29, 2025

ദോഹ:ഖത്തറിലെ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ 50,000 ഖത്തര്‍ റിയാലോ (ഏകദേശം USD 13,700) അല്ലെങ്കില്‍ അതിലധികം മൂല്യമുള്ള വസ്തുക്കളോ കൈവശം വെച്ചിട്ടുണ്ടെകില്‍ മുന്‍കൂട്ടി രേഖപ്പെടുത്തണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. രത്‌നങ്ങള്‍ കൈവശം വച്ചെത്തിയ യാത്രക്കാരന്‍ നേരിട്ട പിഴയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കൃത്യമായ വിവരങ്ങള്‍ നല്‍കാതെ യാത്രചെയ്യുന്നത് നിയമലംഘനമായാണ് കണക്കാക്കുക. അതിന്റെ അടിസ്ഥാനത്തില്‍ വസ്തുവകകള്‍ കണ്ടുക്കെട്ടും. കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയോ, അല്ലെങ്കില്‍ 100,000 മുതല്‍ 500,000 വരെ റിയാല്‍ പിഴയോ ലഭിക്കാമെന്ന് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

വിമാനത്താവളങ്ങളിലോ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ വെബ്‌സൈറ്റിലോ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാം. നാണയങ്ങള്‍ (ഖത്തറിന്റെയോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും രാജ്യങ്ങളുടെയോ കറന്‍സികള്‍), ട്രാവലേഴ്‌സ് ചെക്ക്, ചെക്ക്, പ്രോമിസറി നോട്ട് എന്നിവ പോലുള്ള സാമ്പത്തിക രേഖകള്‍, വിലപ്പെട്ട ലോഹങ്ങള്‍, ഡയമണ്ട്, എംറാള്‍ഡ്, റൂബി, മുത്ത് പോലുള്ള കല്ലുകള്‍ എന്നിവയാണ് വെളിപ്പെടുത്തേണ്ടതായ പ്രധാനപ്പെട്ട വസ്തുക്കള്‍. യാത്രക്കാര്‍ കസ്റ്റംസ് നടപടികള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026