l o a d i n g

ഗൾഫ്

നൂറോളം ഗ്രന്ഥശാലകള്‍ക്ക് സൗജന്യ പുസ്തക കിറ്റുമായി മലബാര്‍ ഹെറിറ്റേജ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2025

ദമ്മാം: കേരളത്തിലെ തിരഞ്ഞെടുത്ത നൂറോളം ഗ്രന്ഥശാലകള്‍ക്ക് സൗജന്യ പുസ്തക കിറ്റ് വിതരണത്തിനൊരുങ്ങി മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്റര്‍. കഥ, കവിത, നോവല്‍, ചരിത്രം തുടങ്ങിയ വിഭാഗത്തില്‍ പെട്ട പുസ്തകങ്ങളാണ് വിതരണത്തിന് തിരഞ്ഞെടുക്കുന്നത്.

ഡെസ്റ്റിനി ബുക്‌സ് കോഴിക്കോടുമായി ചേര്‍ന്നാണ് മലബാര്‍ ഹെറിറ്റേജ് സാരഥികള്‍ വൈവിദ്ധ്യമാര്‍ന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റ് ആദ്യവാരത്തോടെയാണ് പുസ്തകകിറ്റ് വിതരണം ആരംഭിക്കുക. പുസ്തകങ്ങള്‍ ലഭിക്കാന്‍ ഗ്രന്ഥശാലകള്‍ താഴെ കാണുന്ന വാട്‌സാപ്പ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. തങ്ങളുടെ ഗ്രന്ഥശാലയെ കുറിച്ചുള്ള ഒരു ലഘു വിവരണത്തോട് കൂടിയ അപേക്ഷയും ഫോണ്‍ നമ്പര്‍ സഹിതമുള്ള അഡ്രസ്സും 9061996636 എന്ന നമ്പറിലേക്ക് അയക്കുക.

ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദമ്മാം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈനുല്‍ ആബിദ് കുമളി ഉദ്ഘാടനം ചെയ്തു. മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, അബ്ദുല്‍ മജീദ് കൊടുവള്ളി, ടി.ടി കരീം വേങ്ങര, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, ഷബീര്‍ തേഞ്ഞിപ്പലം, അലി ഊരകം, സലാഹുദ്ദീന്‍ വേങ്ങര, സാദിഖ് എറണാംകുളം, അഫ്‌സല്‍ തെക്കേകാട്, കലാം മീഞ്ചന്ത, റഹുഫ് ചാവക്കാട്, മജീദ് കാമ്പ്രന്‍ എന്നിവര്‍ സംസാരിച്ചു. റഹ്‌മാന്‍ കാരയാട് സ്വാഗതവും ഒ.പി ഹബീബ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026