l o a d i n g

ഗൾഫ്

ശമ്പള തര്‍ക്കംL പരമോന്നത കോടതിയില്‍ നിന്ന് ജീവനക്കാരിക്ക് അനുകൂല വിധി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2025

അബൂദാബി: 18 മാസം ജോലിക്ക് ഹാജരാവാതെ ശമ്പളയിനത്തിലും മറ്റും കൈപ്പറ്റിയ 13.3 ലക്ഷം ദിര്‍ഹം ജീവനക്കാരി തിരികെ നല്‍കണമെന്ന കീഴ്കോടതിയുടെയും അപ്പില്‍ കോടതിയുടെയും വിധി ഭാഗികമായി തള്ളി അബൂദാബിയിലെ പരമോന്നത കോടതി. 2014ല്‍ ആണ് യുവതി സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നത്.
95,630 ദിര്‍ഹമായിരുന്നു പ്രതിമാസ ശമ്പളം. 2024ല്‍ യുവ തിയെ കമ്പനി പിരിച്ചുവിട്ടു. ഇതിനെതിരെ യുവതി ലേബര്‍ കോടതിയെ സമീപിച്ചു. ശമ്പളയിനത്തില്‍ 5,73,785 ദിര്‍ഹവും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരമായി 2,86,892 ദിര്‍ഹവും ഗ്രാറ്റ്വിറ്റിയിനത്തില്‍ 3,24,330 ദിര്‍ഹവും പിരിച്ചു വിടലിലൂടെ നേരിട്ട മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി അഞ്ചുലക്ഷം ദിര്‍ഹവും ഈ തുക നല്‍കുന്നതു വരെ 12 ശതമാനം പലിശയും കമ്പനി നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

ഇതിനെതിരെ കമ്പനി എതിര്‍ഹരജി നല്‍കി. കൃത്യമായി കാരണം ബോധിപ്പിക്കാതെ ജീവനക്കാരി 18 മാസം അവധിയിലായിരുന്നെന്നും ഈ കാലയളവില്‍ കൈപ്പറ്റിയ 13.3 ലക്ഷം ദിര്‍ഹംതിരികെ നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കമ്പനിയുടെ അപ്പീല്‍ പരിഗണിക്കുകയും യുവതി 13.3 ലക്ഷം ദിര്‍ഹം നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിനെതിരെ യുവതി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി പരമോന്നത കോടതിയെ സമീപിക്കുന്നതും അനുകൂല വിധി നേടുന്നതും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026