l o a d i n g

ഗൾഫ്

കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മലയാളി യുവാവ് അടക്കം രണ്ടുപേര്‍ മരിച്ചു

Thumbnail
Publisher By     BY - DESK
July 30, 2025

ടൊറന്റോ: കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. ഗൗതം സന്തോഷ് (27) എന്നു പേരായ യുവാവാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ന്യൂഫൗണ്ട്‌ലാന്റിലെ ഡീര്‍ തടാകത്തിനു സമാപമായിരുന്നു അപകടം. രണ്ടു പേരാണ് വിമാനത്തലുണ്ടായിരുന്നത. ഇവര്‍ രണ്ടുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗൗതമീനെക്കുറിച്ച് കുടൂതല്‍ വിരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ മാസം ആദ്യം ഇതേ ഇനം വിമാനത്തില്‍ കാനഡയിലെ മാനിടോബയില്‍ പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തില്‍ തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുന്‍പെയാണ് മറ്റൊരു മലയാളി യുവാവിന് കൂടു ദുരന്തം ഉണ്ടായിട്ടുള്ളത്.

ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചു. ന്യൂഫൗണ്ട്ലന്‍ഡിലെ ഡീര്‍ തടാകത്തിന് സമീപം വിമാനാകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ പൗരനായ ഗൗതം സന്തോഷിന്റെ ദാരുണമായ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് ജനറല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. യുവാവിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുന്നതിനായും ദുഃഖിതരായ കുടുംബവുമായും കാനഡയിലെ പ്രാദേശിക അധികാരികളുമായും ബന്ധപ്പെടുന്നതായും കോണ്‍സുലേറ്റ് അറിയിച്ചു.

ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെല്‍റ്റ, കിസിക് ഏരിയല്‍ സര്‍വേ ഇന്‍കോര്‍പ്പറേറ്റഡിലാണ് ഗൗതം സന്തോഷ് ജോലി ചെയ്തിരുന്നത്. അപകടത്തില്‍ മരിച്ച രണ്ടുപേരുടെയും കുടുംബങ്ങള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള കമ്പനിയായ കിസിക് ജിയോസ്‌പേഷ്യല്‍ ആന്‍ഡ് ഏരിയല്‍ സര്‍വേയുടെ ഉടമ ആന്‍ഡ്രൂ നെയ്സ്മിത്ത് പറഞ്ഞു. പൈപ്പര്‍ നവാജോ ട്വിന്‍ എന്‍ജിന്‍ വിമാനം ആയിരുന്നുവെന്നും ഒരേസമയം എട്ട് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണിതെന്നും പറയുന്നു. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026