l o a d i n g

ഇന്ത്യ

കാര്‍ഗില്‍ യുദ്ധവീരന്റെ കുടുംബത്തെ വിദേശികളെന്ന് വിളിച്ച് അപമാനിച്ച് സംഘ് പരിവാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2025

പുണെ: കാര്‍ഗില്‍ യുദ്ധവീരന്റെ കുടുംബത്തിന് നേരെ ഹിന്ദുത്വ സംഘടനയുമായി ബന്ധമുള്ള 80 ഓളം പേര്‍ വീട് ആക്രമിക്കുകയും ഇന്ത്യന്‍ പൗരത്വത്തിന് തെളിവ് ആവശ്യപ്പെടുകയും ചെയ്തതായി ആരോപണം. ബംഗ്ലാദേശികളാണെന്ന് ആരോപിച്ചായിരുന്നു ഇത്.

പുണെയിലെ ചന്ദന്‍നഗര്‍ പ്രദേശത്ത് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഹക്കീമുദ്ദീന്‍ ഷെയ്ഖിന്റെ സഹോദരന്‍ ഇര്‍ഷാദ് ഷെയ്ഖ് (48) പറഞ്ഞു. സായുധ സേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും ഇര്‍ഷാദ് ഷെയ്ഖ് വ്യക്തമാക്കി.

രാത്രി ഏകദേശം 12 മണിയോടെ 80 ഓളം പേര്‍ വാതിലില്‍ തട്ടാന്‍ തുടങ്ങി. വാതില്‍ തുറന്നപ്പോള്‍ ചിലര്‍ അകത്തേക്ക് അതിക്രമിച്ചു കയറുകയും ആധാര്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുകയും ചെയ്തു. രേഖകള്‍ കാണിച്ച ശേഷവും അവര്‍ അത് വ്യാജമാണെന്ന് പറഞ്ഞ് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു. 60 വര്‍ഷത്തിലേറെയായി കുടുംബം പുണെയില്‍ താമസിക്കുകയാണെന്നും മൂന്ന് കുടുംബാംഗങ്ങള്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും വിശദീകരിച്ചിട്ടും സംഘം അധിക്ഷേപിക്കുകയും അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിക്കുകയും ചെയ്തു. സംഘം 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിക്കുകയും കുടുംബാംഗങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതായും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. സാധാരണ വേഷത്തിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ നിശബ്ദരായി നോക്കിനിന്നെന്നും ഇര്‍ഷാദ് ആരോപിച്ചു.

പോലീസ് സ്റ്റേഷനില്‍ വെച്ച് കുടുംബത്തെ രണ്ട് മണിക്കൂറോളം കാത്തുനിര്‍ത്തി. 'വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ഞങ്ങളുടെ പേപ്പറുകള്‍ വാങ്ങിവെക്കുകയും അടുത്ത ദിവസം തിരികെ വരാന്‍ പറയുകയും ചെയ്തു. ഇല്ലെങ്കില്‍ ബംഗ്ലാദേശ് പൗരന്മാരായി കണക്കാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി,' ഇര്‍ഷാദ് പറഞ്ഞു. അടുത്ത ദിവസം കുടുംബം വീണ്ടും സ്റ്റേഷനില്‍ പോയി. 'കേസ് കൊടുക്കരുതെന്നും മിണ്ടാതിരിക്കണമെന്നും ഞങ്ങളോട് പറഞ്ഞു. ആ രാത്രി ആരും ഞങ്ങളുടെ വീട്ടില്‍ കയറിയില്ലെന്ന് ഇപ്പോള്‍ പോലീസ് അവകാശപ്പെടാന്‍ ശ്രമിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ രേഖകള്‍ പൂര്‍ണ്ണമായും സാധുവാണെന്നും ഇര്‍ഷാദ് പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി തങ്ങള്‍ പുണെയില്‍ താമസിക്കുകയാണെന്നും കുടുംബത്തിലെ പലരും രാജ്യത്തെ സേവിച്ചിട്ടുണ്ടെന്നും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഹക്കീമുദ്ദീന്‍ ഷെയ്ഖ് സ്ഥിരീകരിച്ചു.

അതേസമയം, പുണെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സോണ്‍ 4) സോമയ് മുണ്ടെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അനധികൃത ബംഗ്ലാദേശ് പൗരന്മാര്‍ക്കെതിരായ നഗരവ്യാപക ഡ്രൈവിന്റെ ഭാഗമായി ചില പോലീസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കാന്‍ വീട്ടില്‍ പോയിരുന്നു. എന്നാല്‍, ഒരു വലിയ സംഘം അതിക്രമിച്ചു കയറിയെന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും മുണ്ടെ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026