l o a d i n g

ഇന്ത്യ

10 വയസ്സുകാരിയുടെ ആമാശയത്തില്‍ അരക്കിലോയുള്ള മുടിക്കെട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2025

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി നഗരത്തില്‍ 10 വയസ്സുകാരിയുടെ ആമാശയത്തില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ അര കിലോ വരുന്ന മുടിക്കെട്ട് നീക്കം ചെയ്തു. ദഹന സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ കണ്ടത്.

കഴിഞ്ഞ അഞ്ചാറ് മാസമായി ഛര്‍ദ്ദി, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളുമായി 20 ദിവസം മുന്‍പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് മുടി കഴിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് കുട്ടി ഡോക്ടര്‍മാരെ അറിയിച്ചതായി ശസ്ത്രക്രിയ നടത്തിയ ശിശുരോഗ വിദഗ്ദ്ധ ഡോ. ഉഷാ ഗജ്ബിയെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മെഡിക്കല്‍ പരിശോധനകള്‍ക്കും കൗണ്‍സിലിംഗിനും ശേഷം കുട്ടി മുടി കഴിക്കുന്ന കാര്യം ഡോക്ടര്‍ ഗജ്ബിയെയോട് വെളിപ്പെടുത്തി. മെഡിക്കല്‍ പരിശോധനയില്‍ മുടിക്കെട്ട് ആമാശയത്തില്‍ ഒരു പിണ്ഡമായി മാറിയതായി കണ്ടെത്തി. 'അവളെ ഓപ്പറേഷന്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു, കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ശസ്ത്രക്രിയയില്‍ അവളുടെ ആമാശയത്തില്‍ നിന്ന് അര കിലോയോളം മുടിക്കെട്ട് കണ്ടെത്തി,' ഡോക്ടര്‍ പറഞ്ഞു.

മുടിക്കെട്ട് വിജയകരമായി നീക്കം ചെയ്തതായും കുട്ടിക്ക് ഇപ്പോള്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോ. ഗജ്ബിയെ അറിയിച്ചു. കുട്ടിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026