l o a d i n g

ഗൾഫ്

ചാണ്ടി ഉമ്മന്‍ എം.എല്‍.എക്ക് അബീര്‍ സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 1, 2025

ജിദ്ദ- പുതുപ്പള്ളി എം.എല്‍.എയും കോണ്‍ഗ്രസ് യുവനേതാവുമായ ചാണ്ടി ഉമ്മന്‍ ജിദ്ദ ഷറഫിയയിലെ അബീര്‍ മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ചു. അബീര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍, വൈസ് പ്രസിഡന്റ് (സ്ട്രാറ്റജിക് അഫയേഴ്സ്) ഡോ. ജംഷിദ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ചാണ്ടി ഉമ്മനെ സ്വീകരിച്ചു.

അബീറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം അബീറിന്റെ വളര്‍ച്ച എല്ലാ മലയാളികള്‍ക്കും അഭിമാനവും പ്രചോദനവുമാണെന്ന് എടുത്തുപറഞ്ഞു. ഒ.ഐ.സി.സി മക്ക ഏര്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടി സേവ പുരസ്‌കാരം നേടിയ ഡോ. അഹമ്മദ് ആലുങ്ങലിനെ അദ്ദേഹം അഭിനന്ദിച്ചു.

അബീര്‍ ജീവനക്കാരും മാനേജ്മെന്റും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണമാണ് ചാണ്ടി ഉമ്മന് നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, കെ.ടി.എ മുനീര്‍ എന്നിവരും രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

ക്യാപ്ഷന്‍

ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്ററില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ സ്വീകരിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026