l o a d i n g

ഗൾഫ്

അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 2, 2025

കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. കഴിഞ്ഞ 25 ന് വീട്ടില്‍ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഇന്ന് വൈകുന്നേരം 5:35 നായിരുന്നു അന്ത്യം. നാളെ രാവിലെ 10 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം.

എഴുത്തുകാരന്‍, അധ്യാപകന്‍, ചിന്തകന്‍, വാഗ്മി, ജനപ്രതിനിധി എന്നിങ്ങനെ പല നിലകളില്‍ പ്രാഗദ്ഭ്യം തെളിയിച്ച സാനുവിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്. മഹാരാജാസിന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. ആയിരക്കണക്കിന് ശിഷ്യന്‍മാരുടെ പ്രിയപ്പെട്ട സാനു മാഷ് മരണം വരെ പൊതുമണ്ഡലത്തില്‍ സജീവമായിരുന്നു. സാഹിത്യ - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയാണ് സാനു മാഷ് വിടവാങ്ങുന്നത്. അധ്യാപകന്‍, എഴുത്തുകാരന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തുടങ്ങി സാനു മാഷിന് വിലാസങ്ങള്‍ പലതാണ്. ഒട്ടേറെ പ്രഗല്‍ഭര്‍ സാനു മാഷിന്റെ ശിഷ്യന്മാരായുണ്ട്.

എണ്‍പതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്. 1985 ലും 2002ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 2011ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും സാനു മാഷിനെ തേടിയെത്തി. മഹാകവി വൈലോപ്പിള്ളിക്ക് ശേഷം പുരോഗമന സാഹിത്യ സംഘം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാഗമായും അദ്ദേഹം സജീവമായിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട സാനു മാസ്റ്റര്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലും വെന്നിക്കൊടി നാട്ടി. 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസ് നേതാവ് എ.എല്‍ ജേക്കബിനെ പരാജയപ്പെടുത്തി എംഎല്‍എ ആയി. 1928ല്‍ ആലപ്പുഴ തുമ്പോളിയിലാണ് ജനനം. നാലുവര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായും പിന്നീടങ്ങോട്ട് വിവിധ കോളേജുകളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു

ഭാര്യ: പരേതയായ എന്‍.രത്നമ്മ. മക്കള്‍: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോള്‍സ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജര്‍, എനര്‍ജി മാനേജ്‌മെന്റ് സര്‍വീസസ്, ദുബായ്). മരുമക്കള്‍: സി.വി.മായ, സി.കെ.കൃഷ്ണന്‍ (റിട്ട.മാനേജര്‍, ഇന്ത്യന്‍ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പല്‍ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാര്‍ (ഇംഗ്ലിഷ് വിഭാഗം മുന്‍ മേധാവി, കാലടി സംസ്‌കൃത സര്‍വകലാശാല), മിനി (ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ദുബായ്).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026