ജിസാൻ: ജിസാൻ അൽആര്‍ദയിൽ കഫ്റ്റീറിയ തൊഴിലാളിയായ മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം നിര്യാതനായി. ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ജിസാനിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്ക് മജീദിന്റ സഹോദരൻ സിറാജും കെഎംസിസി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.
Related News