l o a d i n g

കായികം

കെഎംസിസി ഗ്രാന്റ്- റയാന്‍ സൂപ്പര്‍ കപ്പ്: പാലക്കാടന്‍ കാറ്റില്‍ തൃശൂര്‍ കടപുഴകി. കണ്ണൂരിന് തകര്‍പ്പന്‍ വിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 4, 2025

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാന്റ് - റയാന്‍ സൂപ്പര്‍ കപ്പില്‍ പാലക്കാടിന്‍ കാറ്റില്‍ തൃശൂര്‍ കടപുഴകി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് പാലക്കാട് ജില്ലാ കെഎംസിസി തൃശൂര്‍ ജില്ലാ കെഎംസിസിയെ തകര്‍ത്തത്. ദിറാബിലെ ദുറത്ത് മല്‍അബ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ആലപ്പുഴ ജില്ല കെഎംസിസിയെ പരാജയപ്പെടുത്തി കണ്ണൂര്‍ ജില്ല കെഎംസിസി ആധികാരിക വിജയം കരസ്ഥമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് ജയത്തോടെ കണ്ണൂര്‍ ജില്ലാ കെഎംസിസി സെമിഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഗോള്‍ മഴ കണ്ട ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ പാലക്കാടിന്റെ മുഹമ്മദ് സുഹൈല്‍ നേടിയ ഹാട്രിക്ക് അവരുടെ വിജയം അനായാസമാക്കുകയായിരുന്നു. മുഹമ്മദ് ദില്‍ഷാദ് രണ്ടും ശേഷിക്കുന്ന ഒരു ഗോള്‍ മുഹമ്മദ് അര്‍ഷദും നേടി. പാലക്കാട് ജില്ല കെഎംസിസി ടീം സര്‍വ്വാധിപത്യം സ്ഥാപിച്ച കളിയില്‍ തൃശൂര്‍ ജില്ല കെഎംസിസി ടീം നിസ്സഹരായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാടിന്റെ മുഹമ്മദ് സുഹൈലാണ് മാന്‍ ഓഫ് ദി മാച്ച് അവര്‍ഡിന് അര്‍ഹനായത്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം അവാര്‍ഡ് കൈമാറി.

മൂന്നാം ആഴ്ചയിലെ ആദ്യ മത്സരത്തില്‍ കണ്ണൂരും ആലപ്പുഴയും തമ്മിലുള്ള പോരാട്ടം കടുത്തതായിരുന്നു. കണ്ണൂരിന് വേണ്ടി മഹ്‌റൂഫ് ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാം ഗോള്‍ ആലപ്പുഴ സെല്‍ഫിലൂടെ വഴങ്ങുകയായിരുന്നു. നല്ല ഒത്തിണക്കവും പന്തടക്കവും പ്രകടിപ്പിച്ച കണ്ണൂര്‍ വ്യക്തമായ ഗെയിം പ്ലാന്‍ പുറത്തെടുക്കുകയിരുന്നു. മത്സരാന്ത്യം വരെ പൊരുതി നോക്കിയ ആലപ്പുഴ അവസാന നിമിഷം അടിയറവ് പറയുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ആലപ്പുഴക്ക് അവസാന കളിയില്‍ ശക്തരായ മലപ്പുറത്തിനെയാണ് ഇനി നേരിടാനുള്ളത്. കണ്ണൂര്‍ ജില്ലാ കെഎംസിസി താരം സുബൈര്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു.

ജസീല്‍ (അല്‍ റയ്യാന്‍ പോളിക്ലിനിക്), അബ്ദുറഹിമാന്‍ അല്‍ ഷഹരി, അസീസ് മാസ്റ്റര്‍ ഇരിക്കൂര്‍, അഷ്റഫ് കല്‍പകഞ്ചേരി, റസാഖ് വളക്കൈ, സിദ്ദീഖ് കോനാരി, സഫീര്‍ വെളളമുണ്ട, സിയാദ് കായംകുളം, സലാം അലനല്ലൂര്‍, ഷബീര്‍ മണ്ണാര്‍ക്കാട്, യാക്കൂബ് തില്ലങ്കേരി, യൂനുസ് താഴേക്കോട്, സുധീര്‍ ചൂരല്‍മല, ഇഖ്ബാല്‍ തിരൂര്‍, ഷമീര്‍ സ്‌കോപ്പ്, തഹ്സില്‍ സ്‌കോപ്പ് എന്നിവര്‍ വിവിധ കളികളില്‍ കളിക്കാരുമായി പരിചയപ്പെട്ടു.

ആഗസ്റ്റ് എട്ടിന് നടക്കുന്ന കളിയില്‍ സേഫ്റ്റി മോര്‍ മലപ്പുറം ജില്ലാ കെഎംസിസി ഹരിതം മസാല എറണാകുളം ജില്ലാ കെഎംസിസിയേയും സുള്‍ഫെക്‌സ് കാസര്‍കോട് ജില്ലാ കെഎംസിസി പാരാജോണ്‍ കോഴിക്കോട് ജില്ല കെഎംസിസിയേയും നേരിടും.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026