l o a d i n g

കേരള

ആഗമന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി സിയാല്‍, ബ്രാന്‍ഡഡ് ഫൂഡ് കോര്‍ട്ട് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 4, 2025

കൊച്ചി: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സിയാല്‍ നടപ്പിലാക്കി വരുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്ന 8000 ചതുരശ്രയടി വലുപ്പത്തില്‍ പണി കഴിപ്പിച്ച ബ്രാന്‍ഡഡ് ഫൂഡ് കോര്‍ട്ട്, വ്യവസായ മന്ത്രിയും സിയാല്‍ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെര്‍മിനല്‍ ( ടി 1 ) ആഗമന ഭാഗത്താണ് ഈ പുതിയ ഫൂഡ് കോര്‍ട്ട് ഉള്ളത്. ആദ്യ ഘട്ടത്തില്‍ കൊക്കോ കാര്‍ട്ട്, കോസ്റ്റ കോഫീ, ബര്‍ഗര്‍ കിംഗ് എന്നിവയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. യാത്രികര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിമാനത്താവള അനുഭവം ഉറപ്പാക്കുന്നത്തിന്റെ ഭാഗമായി, ജനപ്രിയ ബ്രാന്‍ഡുകളും ഔട്ട്ലെറ്റുകളും വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, സിയാല്‍ ഡയറക്ടര്‍ വര്‍ഗീസ് ജേക്കബ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജയരാജന്‍ വി., സജി.കെ ജോര്‍ജ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു. ജി., സിയാല്‍ കൊമേര്‍ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മനോജ് പി. ജോസഫ്, സിവില്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി രാജേന്ദ്രന്‍ ടി., വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026