ജിദ്ദ: നിത്യഹരിത നായകനായിരുന്ന പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് പ്രേം നസീറിന്റെ അനുസ്മരണം ജിദ്ദയിലെ അബീര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ഒഐസിസി ജിദ്ദ പ്രിയദര്‍ശിനി കലാവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിയദര്‍ശിനി കലാവേദി കണ്‍വീനര്‍ മിര്‍സ ഷെരീഫ് അധ്യക്ഷത വഹിച്ചു.
ഒഐസിസി വെസ്റ്റേണ്‍ റീജിയണ്‍ പ്രസിഡന്റ് ഹക്കിം പാറക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷാനവാസിന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അസ്ഹാബ് വര്‍ക്കല, ഷെരീഫ് അറക്കല്‍, രാധാകൃഷ്ണന്‍ കാവ്ബായ്, സഹീര്‍ മാഞ്ഞാലി, ആസാദ് പോരൂര്‍, അലി തെക്ക്‌തോട്, ഷെമീര്‍ നദിവി, ബഷീര്‍ പരുത്തിക്കുന്നന്‍, നാസര്‍ കോഴിതോട്, അബ്ദുല്‍ ഖാദര്‍, സോഫിയ സുനില്‍, സിമി അബ്ദുല്‍ ഖാദര്‍ എന്നിവരും അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
Related News