l o a d i n g

ഗൾഫ്

രാഹുല്‍ ഗാന്ധിക്ക് ഒ ഐ സി സി ഐക്യദാര്‍ഢ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 8, 2025

ജിദ്ദ : ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി തുടങ്ങി വെച്ച പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. അസീസ് ലാക്കല്‍ അധ്യക്ഷത വഹിച്ചു.
രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രത്യാശ നല്‍കുന്നതാണ്. കൃത്യമായ തെളിവുകളും ഡാറ്റകളും നിരത്തി രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് സംഘപരിവാരങ്ങള്‍ സ്വീകരിക്കുന്നത്.

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വം തിരിച്ചുപിടിക്കാന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ്സും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി. ഇസ്മയില്‍ കൂരിപ്പൊയില്‍ മുഖ്യപ്രഭാഷണം നടത്തി. കമാല്‍ കളപ്പാടന്‍, ഫൈസല്‍ മക്കരപ്പറമ്പ, ഉസ്മാന്‍ കുണ്ടുകാവില്‍, ഷംസുദ്ദീന്‍ മേലാറ്റൂര്‍, സിപി മുജീബ് നാണി കാളികാവ്, മുഹമ്മദ് ഓമാനൂര്‍, നവാബ് വേങ്ങൂര്‍ , പി പി അബ്ദുള്ളക്കുട്ടി , പി പി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. യു എം ഹുസ്സൈന്‍ മലപ്പുറം സ്വാഗതവും സമീര്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026