l o a d i n g

ഗൾഫ്

പ്രവാസി പെന്‍ഷന്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കണം -എന്‍.പി.എല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 9, 2025

കോഴിക്കോട് : പ്രവാസി ക്ഷേമ ബോര്‍ഡില്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്ന പെന്‍ഷന്‍ അപേക്ഷകള്‍ പരിഹരിച്ച് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രായഭേദമന്യേ എല്ലാ പ്രവാസികള്‍ക്കും ക്ഷേമനിധിയില്‍ ചേരാനുള്ള സാഹചര്യമുണ്ടാക്കണം. ആഘോഷ-അവധി വേളകളില്‍ അമിത യാത്രാ നിരക്കിലൂടെ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും, നാട്ടില്‍ തിരിച്ചെത്തി പത്തുവര്‍ഷം കഴിഞ്ഞ പ്രവാസികള്‍ക്ക് സാന്ത്വന ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. എന്‍.പി.എല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹമദ് ബേപ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. സാലിം ബേക്കല്‍, സലീം പാടത്ത്, മുഹമ്മദ് മാസ്റ്റര്‍, മുഹമ്മദലി മഞ്ചേരി, എന്നിവര്‍ സംസാരിച്ചു. ജാഫര്‍ മേടപ്പില്‍ സ്വാഗതവും റാഫി രാമനാട്ടുകര നന്ദിയും പറഞ്ഞു.

പുതിയ സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് ബേപ്പൂര്‍, വൈസ് പ്രസിഡണ്ട് ഹാരിസ് പയ്യാനക്കല്‍, ജനറല്‍ സെക്രട്ടറി സാലിം ബേക്കല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സലീം പാടത്ത്, സെക്രട്ടറി ജാഫര്‍ മേടപ്പില്‍, ട്രഷറര്‍ അസീസ് മലപ്പുറം എന്നിവരെ തിരഞ്ഞെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026