മനാമ: അങ്കമാലി കറുകുറ്റി സ്വദേശി സജോ ജോസ് (51) ഹൃദയാഘാതംമൂലം ബഹ്റൈനില്‍ നിര്യാതനായി. സല്‍മാബാദിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നേരിട്ട് പോയി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഹ്റൈനില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുകയായിരുന്നു സജോ. ഭാര്യ ബബിതയും ഒരു മകനും (സ്‌കൂള്‍ വിദ്യാര്‍ത്ഥി) അടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Related News