l o a d i n g

ഗൾഫ്

പ്രവാസി ക്ഷേമ കോര്‍പറേഷന്‍ രൂപികരിക്കണം -ഗള്‍ഫ് ഇസ്ലാഹി സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 9, 2025

മലപ്പുറം: പ്രവാസി മലയാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യം വെച്ച് പ്രവാസി ക്ഷേമ കോര്‍പറേഷന്‍ രൂപീകരിക്കണമെന്നും ബജറ്റില്‍ തുക വക കൊള്ളിക്കണമെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി പുളിക്കലില്‍ സംഘടിപ്പിച്ച ഗള്‍ഫ് ഇസ്ലാഹി സംഗമം ആവശ്യപ്പെട്ടു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും ആരോഗ്യ ക്ഷേമത്തിനും പുനരധിവാസത്തിനും സഹായകമായ പദ്ധതി വേണം.

കേരളത്തിന്റെ സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ വളര്‍ച്ചക്ക് നിര്‍ണായക പങ്കു വഹിക്കുന്ന പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണന നല്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി പ്രകാരം നടപ്പാക്കി വരുന്ന മരണാന്തര സഹായം, ചികിത്സാ സഹായം, പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവാസി പെന്‍ഷന്‍ എന്നിവ യഥാസമയം വിതരണം ചെയ്യുക, അവധിക്കാലത്ത് നാട്ടില്‍ വരുന്ന പ്രവാസികളെ ക്രൂരമായി ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളും സംഗമം ഉന്നയിച്ചു.

പുളിക്കല്‍ എബിലിറ്റി കാമ്പസില്‍ നടന്ന ഗള്‍ഫ് ഇസ്ലാഹീ സംഗമം കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അസൈനാര്‍ അന്‍സാരി യു.എ.ഇ അധ്യക്ഷത വഹിച്ചു. എം. അഹമ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി. എന്‍.എം അബുല്‍ ജലീല്‍, പ്രഫ: കെ.പി സകരിയ്യ ,എം.ടി മനാഫ്, സയ്യിദ് മുഹമ്മ് മുസ്തഫ, അലി ചാലിക്കര, നൗഫല്‍ മരുത, അബ്ദുറഹീം ഫാറൂഖി എറണാകുളം, കെ.എന്‍ സുലൈമാന്‍ മദനി, ബശീര്‍ മാമാങ്കര, അബ്ദുല്‍ കരീം സുല്ലമി എടവണ്ണ, സി.ടി ആയിശ ടീച്ചര്‍, ഡോ.കെ.ടി അന്‍വര്‍ സാദത്ത്, ജസിന്‍ നജീബ് കണ്ണൂര്‍, അസ്‌ന പുളിക്കല്‍, ഡോ. കെ. അഹമ്മദ് കുട്ടി, കെ.പി അബ്ദുറഹ്‌മാന്‍ സുല്ലമി പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷന്‍
കെ. എന്‍. എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗള്‍ഫ് ഇസ്ലാഹി സംഗമം സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026