l o a d i n g

ഗൾഫ്

പെന്റിഫ് വി.എസ്, നവാസ്, ഷാനവാസ് എന്നിവരെ അനുസ്മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

ജിദ്ദ: പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറം (പെന്റിഫ്) ഈയടുത്ത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസിനെയും, സിനിമാ താരങ്ങളായ കലാഭവന്‍ നവാസിനെയും, ഷാന വാസിനെയും അനുസ്മരിച്ചു. ഓര്‍ഗനൈസിംഗ് സിക്രട്ടറി അഷ്‌റഫ് താഴെക്കോട് സ്വാഗതം പറഞ്ഞു. 'പശുമാതാവാണെങ്കില്‍ നിങ്ങളുടെ അച്ചനാരാണെന്ന 'വിഎസിന്റെ പ്രസിമായ ഉദ്ദരണി പറഞ്ഞ്‌കൊണ്ട്, വിഎസ്എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും, ഇരകള്‍ക്കുംഒപ്പമായിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം കഷ്ടപ്പെടുന്നവര്‍ക്ക് തീരാനഷ്ടമാണെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ അയ്യൂബ്മുസ്ലിയാരകത്ത് പറഞ്ഞു.

വിഎസ്എന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരുയഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായിരുന്നു. എന്നു മാത്രമല്ല കൃത്യമായ നിലപാടുകളും, അതിന് വേണ്ടി പൊരുതുകയും ചെയ്തിരുന്ന ജനാധിപത്യവാദിതന്നെയായിരുന്നു വി എസ് എന്നും അദ്ദേഹത്തിന്റെ ആ നിലപാടാണ് നമ്മുടെ മന്ത്രിമാര്‍ ഇപ്പോള്‍ പിന്തുടരുന്നത് എന്നും ഉദാപരണ സഹിതം പറഞ്ഞാണ് പെന്റിഫ് വൈസ്പ്രസിഡന്റ് നൗഷാദ് ബാബു വി എസിനെ അനുസ്മരിച്ചത്. വി എസിന്റെ നിലപാടുകള്‍ തന്നെയാണ് മറ്റു രാഷ്ട്രീയക്കാരില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയും, പോരാട്ട വീര്യവും ശത്രുക്കള്‍ക്ക് പോലും മതിപ്പുഉവാക്കുന്നതായിരുന്നു. ഇത്രയുംദീര്‍ഘകാലം പാവപ്പെട്ടവര്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ നടത്തിയ വേറൊരുകമ്മ്യൂണിസ്റ്റ്കാരനും ഇല്ല എന്ന് തന്നെപറയാമെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മുസാഫിര്‍ പറഞ്ഞു.

ഈയിടെ അന്തരിച്ച സിനിമ താരങ്ങളായ കലാഭവന്‍ നവാസിനെയും പ്രേംനസീന്റെ മകന്‍ഷാനവാസിനെയും ഡോക്ടര്‍ ഇന്ദു അനുസ്മരിച്ചു. രണ്ട്‌പേരുടെയും മരണങ്ങള്‍ അവര്‍ ജ്വലിച്ചു നില്‍ക്കുന്ന സമയത്തായതിനാല്‍ കലാ കേരളത്തിനു തീരാത്തനഷ്ടമാണെന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌കൊണ്ട് ഡോക്ടര്‍ ഇന്ദു പറഞ്ഞു.
രക്ഷാധികാരികളായ ലത്തീഫ് കാപ്പുങ്ങല്‍, മുജീബ് റീഗള്‍, വൈസ്പ്രസിഡന്റ് മുസ്തഫ കോഴിശ്ശേരി, ഖജാഞ്ചി നാസര്‍ ശാന്തപുരം എന്നിവരും
വി എസിനും, നവാസിനും ആദരാഞ്ജലികള്‍അര്‍പ്പിച്ചു.

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് കെന്നഡിയില്‍ നിന്നും പകര്‍ച്ച വ്യാധികളിലും പൊതുജനാരോഗ്യത്തിലും ഡോക്ടറേറ്റും ആന്തരിക വൈദ്യശാസ്ത്രത്തിനും സമൂഹ ക്ഷേമത്തിനും IFEA അവാര്‍ഡും ലഭിച്ച ഡോക്ടര്‍ ഇന്ദുവിനുള്ള ഉപഹാരം രക്ഷാധികാരികളായ, മുജീബ് റീഗളിന്റെയും ലത്തീഫ് കാപ്പുങ്ങലിന്റെയും സാന്നിധ്യത്തില്‍ മുസാഫിര്‍ സമ്മാനിച്ചു. നൗഷാദ് ചാത്തല്ലൂര്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന് നടന്ന'റാഫി കി യാദേന്‍' എന്നസ്മരണാഞ്ജലിയില്‍, മിര്‍സ ഷരീഫ്, ജമാല്‍പാഷ, കരീം മാവൂര്‍, മുഹ്‌സിന്‍ തയ്യില്‍, അസ്‌കര്‍ ആലിക്കല്‍, ആരിഫ ഹുവൈസ് റെയിസ അമീര്‍ എന്നിവര്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആലപിച്ചു. നാസര്‍ശാന്തപുരം ,മുഹമ്മദ്‌റാഫിയുടെ ജീവതത്തെ ആസ്പദമാക്കിനടത്തിയ ക്വിസ്‌പ്രോഗ്രാം ഏറെആഘര്‍ഷകവും ശ്രോതാക്കള്‍ക്ക് പുതുമനിറഞ്ഞതുമായിരുന്നു.

മുസ്തഫ കോഴിശ്ശേരിയുടെ നേതൃത്വത്തില്‍ ഹുവൈസ്, ഷമീം അയ്യൂബ്, സക്കീര്‍ വലമ്പൂര്‍, അലി ഹൈദര്‍എന്നിവരാണ് പരിപാടികള്‍നിയന്ത്രിച്ചത്.

ഫോട്ടോ: പെന്റിഫ് എക്‌സികൂട്ടിവ് അംഗം ഡോ. ഇന്ദുവിനുള്ള ഉപഹാരം പെന്‍രിഫ് രക്ഷാധികാരികളായ മുജീബ് റീഗളിന്റെയും ലത്തീഫ് എന്‍ കംഫര്‍റ്റിന്റെയും സാന്നിധ്യത്തില്‍ മുസാഫിര്‍ നല്‍കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026