l o a d i n g

ഗൾഫ്

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

റിയാദ്: അല്‍ മസീഫ് ക്ലിനിക്കുമായി സഹകരിച്ച് റിയാദ് കെ.എം.സി.സി മുറൂജ് ഏരിയ കമ്മറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സേവനത്തോടെ അത്യാധുനിക സംവിധാനത്തില്‍ നടന്ന ക്യാമ്പ് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. മുറൂജ് ഏരിയ കമ്മറ്റി പ്രസിഡണ്ട് ഖാലിദ് പറമ്പില്‍പീടിക അധ്യക്ഷത വഹിച്ചു.

പ്രവാസികളനുഭവിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി, ക്യാമ്പിനോടനുബന്ധിച്ച് ഡോ.അമീന ഹസന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. മുറൂജ് ഏരിയ കെ.എം.സി.സി മെമ്പര്‍മാര്‍ക്കും, ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കും തുടര്‍ ചികിത്സക്കായി പ്രത്യേക ഡിസ്‌കൗണ്ടുകള്‍ അടങ്ങിയ പ്രിവിലേജ് കാര്‍ഡിന്റെ പ്രകാശനം മസീഫ് ക്ലിനിക് എം.ഡി മുഷ്താഖ് അലി നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി ആദ്യ കാര്‍ഡ് വിതരണം ചെയ്തു. കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, രക്തസമ്മര്‍ദ്ദം, പ്രമേഹം, ശരീര ഭാര സൂചിക (ആങക) തുടങ്ങിയ വിവധ ടെസ്റ്റുകളും ജനറല്‍ വിഭാഗത്തില്‍ ഡോ.അമീന ഹസ്സന്‍ , ഡെന്റല്‍ വിഭാഗത്തില്‍ ഡോ.കൃഷ്ണ മോഹന്‍ എന്നിവരുടെ സേവനവും ക്യാമ്പില്‍ ലഭ്യമായിരുന്നു.

റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസി. നാസര്‍ മാങ്കാവ്, ജില്ലാ കമ്മറ്റി ഭാരവാഹികളായ മജീദ് മണ്ണാര്‍മല, കരീം കനാപുറം മുറൂജ് ഏരിയ ചെയര്‍മാന്‍ ഇബ്രാഹിം ഓമശ്ശേരി എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ഭാരവാഹികളായ ഹംസ വളരാട്, പരീദ് കുട്ടി ആയക്കാട്, ഹാരിസ് കളത്തിങ്ങല്‍, സമദ് കൊറളോട്ടി, റിയാസ് കോഴിക്കോട് , അബ്ദുല്‍ കരീം എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ഗഫൂര്‍ പുഴക്കാട്ടിരി, നിഷാദ് കരിപ്പൂര്‍ എന്നിവര്‍ ഫാമിലികള്‍ അടങ്ങിയ ഇരുനൂറോളം പേരുടെ രെജിസ്‌ട്രേഷന് നേതൃത്വം നല്‍കി. മുറൂജ് ഏരിയ കെ.എം.സി.സി പ്രവര്‍ത്തകര്‍, മസീഫ് ക്ലിനിക് സ്റ്റാഫുകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി ഷബീര്‍ കളത്തില്‍ ചടങ്ങില്‍ സ്വാഗതവും ട്രഷറര്‍ ഷബീറലി ഒതായി നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026