l o a d i n g

ഗൾഫ്

അമേരിക്കന്‍ തിട്ടൂരത്തിനെതിരെ രാജ്യം പ്രതികരിക്കണം; കേളി ന്യൂ സനാഇയ്യ സമ്മേളനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

റിയാദ് : ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി വര്‍ധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്ന് കേളി കലാ സാംസ്‌കാരിക വേദി ന്യൂ സനാഇയ്യ ഏരിയാ സമ്മേളനം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കോളനിവല്‍ക്കരണ നയത്തിനെതിരെ രാജ്യത്തെ തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന അമേരിക്കന്‍ ചുങ്കനയം, സംസ്ഥാനത്തുനിന്ന് കയറ്റുമതി ചെയ്യുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, വസ്ത്രം, കശുവണ്ടി, സുഗന്ധദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ എന്നിവയെയെല്ലാം ബാധിക്കും. ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടും. ഇന്ത്യയുടെ താല്പര്യങ്ങള്‍ ഹനിക്കുന്ന അമേരിക്കയുടെ ക്രൂരമായ ഈ നടപടിക്കെതിരെ പ്രതികരിക്കാന്‍ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ എണ്ണ നല്‍കാമെന്ന് റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുരുതെന്നാണ് അമേരിക്കയുടെ തിട്ടൂരം, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പോലും ഇടപെടുന്ന ഇത്തരം നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ മൗനം വെടിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേളി കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളത്തിനു മുന്നോടിയായി നടന്ന ന്യൂ സനാഇയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനം വിഎസ് അച്യുതാനന്ദന്‍ നഗറില്‍ നടന്നു, ഏരിയ പ്രസിഡണ്ട് നിസാര്‍ മണ്ണഞ്ചേരി താല്‍ക്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബു തോമസ് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബൈജു ബാലചന്ദ്രന്‍ വരവ് ചിലവ് കണക്കും, വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളെ പ്രധിനിധീകരിച്ച് പത്ത് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി സുരേഷ് കണ്ണപുരം, ഷിബു തോമസ്, ബൈജു ബാലചന്ദ്രന്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി എന്നിവര്‍ മറുപടി പറഞ്ഞു.

നിസ്സാര്‍ മണ്ണഞ്ചേരി പ്രസിഡണ്ട്, ബേബി ചന്ദ്രകുമാര്‍, ഷമല്‍ രാജ് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, തോമസ് ജോയ് സെക്രട്ടറി, അബ്ദുല്‍ നാസര്‍, ജയപ്രകാശ് എന്നിവര്‍ ജോയിന്റ് സെക്രട്ടറി മാര്‍, താജുദ്ദീന്‍ ട്രഷര്‍, അബ്ദുല്‍ കലാം ജോയിന്റ് ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായും, ഹരികുമാര്‍, ഷിബു തോമസ്, കരുണാകരന്‍ മണ്ണടി, സജീഷ്, സജി കാവനൂര്‍, ഷൈജു ചലോട്, രാജേഷ് ഓണകുന്ന്, സുവി പയസ്സ്, മധു ഗോപി, നിസാര്‍ പി. ഇ, വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളായും സമ്മേളനം പുതിയ പത്തൊന്‍പത് അംഗ നിര്‍വാഹക സമിതിയെ തിരഞ്ഞെടുത്തു.

ഏരിയാ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേന്ദ്ര കമ്മറ്റി അംഗവും ഏരിയ ചാര്‍ജുകാരനുമായ ഷാജി റസാഖ് കേന്ദ്ര സമ്മേളന പ്രതിനിധികളെയും പ്രഖ്യാപിച്ചു. പ്രവീണ്‍, ഗിരീഷ്, ഹരിപ്രസാദ്, ബിജു പി. ടി, രജീഷ് വി.കെ, ക്രിസോ തോമസ് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

നിസ്സാര്‍ മണ്ണഞ്ചേരി, നാസര്‍ ഒളവട്ടൂര്‍, കിങ്സ്റ്റണ്‍ എന്നിവര്‍ പ്രസീഡിയം, തോമസ് ജോയ്, ഷിബു തോമസ്, ബൈജു ബാലചന്ദ്രന്‍ എന്നിവര്‍ സ്റ്റിയറിങ് കമ്മറ്റി, ഷമല്‍ രാജ്, സന്തോഷ്, ഗിരീഷ്, അരുണ്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, ഗിരീഷ്, അനൂപ്, കരുണാകരന്‍ കണ്ടൊന്താര്‍ എന്നിവര്‍ മിനിട്‌സ് കമ്മറ്റി, താജുദ്ദീന്‍, അബ്ദുല്‍ കലാം, കരുണാകരന്‍ എന്നിവര്‍ പ്രമേയ കമ്മറ്റി, ഷമല്‍, ബേബി ചന്ദ്രകുമാര്‍, വിജയരാഘവന്‍ എന്നിവര്‍ ക്രഡന്‍ഷ്യല്‍ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രജീഷ് പിണറായി, ലിപിന്‍ പശുപതി, കിഷോര്‍ ഇ നിസാം, നസീര്‍ മുള്ളൂര്‍ക്കര, ബിജു തായംബത്ത് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളന സംഘാടക സമിതി ആക്ടിംഗ് കണ്‍വീനര്‍ താജുദ്ദീന്‍ സ്വാഗതവും, പുതിയ സെക്രട്ടറി തോമസ് ജോയ് നന്ദിയും പറഞ്ഞു.

ഫോട്ടോ: സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. 2. ഭാരവാഹികള്‍ ; പ്രസിഡണ്ട് നിസ്സാര്‍ മണ്ണഞ്ചേരി, സെക്രട്ടറി തോമസ് ജോയ്, ട്രഷറര്‍ താജുദ്ദീന്‍.


Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026