l o a d i n g

ബിസിനസ്

ബിഎല്‍എസ് ഇന്റര്‍നാഷണലിന് 50 ശതമാനം ലാഭ വര്‍ധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

കൊച്ചി: പാസ്പോര്‍ട്ട് സേവന കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷണലിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 49.8 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 120.8 കോടി രൂപ അറ്റാദായം നേടിയപ്പോള്‍ ഈ പാദത്തില്‍ 181 കോടി രൂപ ലഭിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ പ്രവര്‍ത്തന ലാഭം 44.2 ശതമാനം ഉയര്‍ന്ന് 710.6 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇത് 492.7 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വര്‍ഷവും ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക പ്രകടനം മികച്ചതായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കമ്പനി പുതിയ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചത്.

നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ നടത്തിയ പ്രകടനം കമ്പനിയുടെ വൈവിധ്യമാര്‍ന്ന ബിസിനസ് മോഡലിന്റെ വിജയമാണെന്ന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു. 2005 പ്രവര്‍ത്തനം ആരംഭിച്ച ബിഎല്‍എസ് 70ല്‍ പരം രാജ്യങ്ങളില്‍ 46 ഗവണ്മെന്റുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026