l o a d i n g

സാംസ്കാരികം

ഡോ. പി.ടി. നൗഫല്‍, ഒ.എം. കരുവാരക്കുണ്ട്, ഡോ. മുനവ്വര്‍ ഹാനിഷ് എന്നിവര്‍ക്ക് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സാഹിത്യ അവാര്‍ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2025

മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷത്തെ കൃതികളാണ് അവാര്‍ഡിനായി ക്ഷണിച്ചിരുന്നത്. മാപ്പിള കലകളുമായി ബന്ധപ്പെട്ട സാഹിത്യ, ചരിത്ര, പഠന ഗ്രന്ഥങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

2021 വര്‍ഷത്തെ അവാര്‍ഡ് ''നവോത്ഥാനവും ശ്രാവ്യ കലകളും'' എന്ന ഡോ. പി.ടി. നൗഫല്‍ എഴുതിയ പഠനത്തിനാണ്. 2022-ലെ അവാര്‍ഡ് ഒ.എം. കരുവാരകുണ്ട് രചിച്ച ''ഇശല്‍ രാമായണം'' കാവ്യ കൃതിയ്ക്കും 2023ലെ അവാര്‍ഡ് ''മലയാള സൂഫി കവിത'' എന്ന പേരിലുള്ള ഡോ. മുനവ്വര്‍ ഹാനിഹ് എഴുതിയ പഠന കൃതിയ്ക്കുമാണ്.

പ്രൊഫ. എം.എം. നാരായണന്‍, ഡോ. പി.പി. അബ്ദുല്‍ റസാഖ്, പക്കര്‍ പന്നൂര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് കൃതികള്‍ തെരഞ്ഞെടുത്തത്. ഗിഫ്റ്റ് വൗച്ചറും ക്യാഷ് പ്രൈസും ഉള്‍പ്പടെ പതിനായിരം രൂപയാണ് അവാര്‍ഡ് തുക. സെപ്റ്റംബറില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് അവാര്‍ഡ് തുകയും ഫലകവും സമ്മാനിക്കുമെന്ന് അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026