l o a d i n g

ഗൾഫ്

ഇന്‍ഡിഗോ യാത്രക്കാര്‍ക്ക്് അബൂദാബിയിലും അല്‍ ഐനിലും സിറ്റി ചെക്ക് സൗകര്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 12, 2025

അബൂദാബി: ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് അബൂദാബിയിലും അല്‍ ഐനിലും സിറ്റി ചെക്ക് സൗകര്യം ലഭ്യമാണ്. മൊറാഫിഖ് ഏവിയേഷന്‍ സര്‍വീസസ് ആണ് യാത്രക്കാര്‍ക്കായി ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര നടത്തുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കും. യാത്രയുടെ 24 മുതല്‍ നാലു മണിക്കൂര്‍ മുന്‍പ് വരെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സൗകര്യമാണ് സിറ്റി ചെക്ക്-ഇന്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ബാഗേജുകള്‍ നല്‍കി ബോര്‍ഡിങ് പാസ് എടുക്കുന്നവര്‍ക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രേഷന്‍ വിഭാഗത്തിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക്-ഇന്‍ സൗകര്യത്തിന്റെ പ്രയോജനം.

അബൂദാബി മീന ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുസ്സഫയിലെ ഷാബിയാ പതിനൊന്ന്, യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐനിലെ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെയും് സിറ്റി ചെക്ക്-ഇന്‍ സൗകര്യമുണ്ട്.

അല്‍ ഐനില്‍ സെപ്റ്റംബര്‍ ഒന്ന് മുതലാണ് സിറ്റി ചെക്-ഇന്‍ സൗകര്യം ആരംഭിക്കുക. അല്‍ ഐന്‍ കേന്ദ്രത്തില്‍ സിറ്റി ചെക്ക്-ഇന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂറാണ്. നിലവില്‍ ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ, വിസ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സിറ്റി ചെക്ക്-ഇന്‍ സൗകര്യമുണ്ട്. യാത്രക്കാരുടെ വീടുകളില്‍ എത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഗേജുകള്‍ സ്വീകരിക്കുന്ന ഹോം ചെക്ക് ഇന്‍, അബൂദാബി വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ ബാഗേജുകള്‍ വിമാനത്താവളത്തില്‍ നിന്നും വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ എത്തിക്കുന്ന ലാന്‍ഡ് ആന്‍ഡ് ലീവ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 6672347 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026