l o a d i n g

സാംസ്കാരികം

താരസംഘടനയായ അമ്മ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്, ഫലപ്രഖ്യാപനം വൈകുന്നേരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 15, 2025

കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയില്‍. രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ ഫല പ്രഖ്യാപനവും ഉണ്ടാകുംം. ജനറല്‍ ബോഡിയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതില്‍ 233 പേര്‍ സ്ത്രീകളാണ്.

പ്രസിഡന്റ് സ്ഥലത്തേക്ക് ദേവനും ശ്വേത മേനോനും തമ്മിലാണ് മത്സരം. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്. എക്സിക്യൂട്ടീവ് കമ്മറ്റി അടക്കം മറ്റു പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കും. നേരത്തെ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു.

ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ട്. ഏഴംഗ എക്‌സിക്യൂട്ടിവിലേക്ക് 11 പേരാണ് മത്സരിക്കുന്നത്. 74 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ഭാരവാഹി തെരഞ്ഞെടുപ്പില്‍ അവസാന നിമിഷം ഭൂരിഭാഗംപേരും പിന്‍വാങ്ങുകയായിരുന്നു. സൂക്ഷ്മപരിശോധനയില്‍ പത്തെണ്ണം തള്ളുക പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജനറല്‍ സെക്രട്ടറിയായി ബാബുരാജ് എന്നിവരും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രസിഡന്റായി വനിത എത്തട്ടെയെന്ന് പറഞ്ഞായിരുന്നു ജഗദീഷിന്റെ പിന്മാറ്റം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളില്‍ അകപ്പെട്ട ബാബുരാജിനെതിരെ ആക്ഷേപങ്ങള്‍ ശക്തമായതോടെ അദ്ദേഹം മത്സരരംഗത്തുനിന്ന് പിന്‍വാങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന നവ്യനായരും ആശ അരവിന്ദും ഒടുവില്‍ പിന്മാറി.

സിനിമാ മേഖലയെ ആകെ നാണക്കേടിലാക്കിയ വിവാദമായ വെളിപ്പെടുത്തലുകളോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പിടിച്ചുനില്‍ക്കാനാകാതെയാണ് കഴിഞ്ഞ ആഗസ്റ്റ് 27ന് മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന 'അമ്മ'യുടെ ഭരണസമിതി രാജിവെച്ചൊഴിഞ്ഞത്. അതിന് ശേഷം അഡ്‌ഹോക്ക് കമ്മിറ്റി ഭരണം ഏറ്റെടുത്തെങ്കിലും വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടായില്ല. ഒരു വര്‍ഷത്തോട് അടുക്കുന്ന വേളയില്‍ 'അമ്മ' തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ഒരു സ്ത്രീ സംഘടനയെ നയിക്കുന്നതിലേക്ക് എത്തട്ടേയെന്ന രീതിയില്‍ ചര്‍ച്ചകളുണ്ടായി. ആരോപണവിധേയര്‍ മാറി നില്‍ക്കണമെന്ന് വന്നതോടെ പലര്‍ക്കും മത്സരിക്കാന്‍ കഴിയാതെ വന്നു.

അതിനിടെ മത്സര രംഗത്തുള്ള സ്ത്രീകള്‍ക്കെതിരെയും ആരോപണങ്ങളുയര്‍ന്നു. കുക്കു പരമേശ്വരനെതിരെ മെമ്മറി കാര്‍ഡ് വിവാദമാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ തന്നെ ഉയര്‍ത്തിയത്. തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈവശമുണ്ടെന്നായിരുന്നു പൊന്നമ്മ ബാബു അടക്കം നടിമാര്‍ ഉയര്‍ത്തിയ ആരോപണം. ശ്വേതാ മേനോനെതിരെ സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ കേസുമുണ്ടായി. ശ്വേത അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യവും രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമായിരുന്നു പരാതിക്കാരന്‍ അശ്ലീലരംഗങ്ങളായി പരാതിയില്‍ ഉന്നയിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026