l o a d i n g

ഗൾഫ്

ഒരു വാര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 15, 2025

റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജനകീയ രക്ത ദാന സേന (പി.ബി.ഡി.എ) സൗദി അറേബ്യയുടെ കീഴില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരളത്തിലും ജി.സി.സി യിലും രക്തദാന രംഗത്ത് സജീവമായ പ്യൂപ്ള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മി സൗദി അറേബ്യ കമ്മറ്റിയുടെ കീഴില്‍ റിയാദിലും ദമ്മാമിലുമായാണ് വിവിധ ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ച് 'ഒരു വാര രക്തദാന ക്യാമ്പ്' സംഘടിപ്പിച്ചത്.

റിയാദില്‍ ആഗസ്റ്റ് 8 വെള്ളിയാഴ്ച്ച ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ആരംഭിച്ച ക്യാമ്പ് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സനദിലും മലാസിലെ നാഷണല്‍ കെയര്‍ ഹോസ്പിറ്റലിലുമായി ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പ് ആഗസ്റ്റ് 15 നു അവസാനിച്ചു. ദമാമിലെ ക്യാമ്പ് ആഗസ്റ്റ് 14 ന് അല്‍ മനാ ഹോസ്പിറ്റലില്‍ വെച്ച് നടന്നു.

ക്യാമ്പില്‍ പങ്കെടുത്ത രക്തദാതാക്കള്‍ക്ക് പി.ബി.ഡി.എ കേരള സംസ്ഥാന കമ്മറ്റിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഒരാഴ്ച്ച കൊണ്ട് നൂറിലധികം രക്തയൂണിറ്റുകള്‍ ദാനം ചെയ്യാനായി എന്ന് സൗദി ചീഫ് കോര്‍ഡിനേറ്റര്‍ ഷിനാജ് കരുനാഗപ്പള്ളി അറിയിച്ചു. ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നും സാമൂഹ്യ പ്രവര്‍ത്തകരും പി.ബി.ഡി.എ, കോര്‍ഡിനേറ്റര്‍മാരായ ഷബീര്‍ കളത്തില്‍, റിഷിന്‍ നിലമ്പൂര്‍, സമദ് തിരുവനന്തപുരം, സിയാദ് ബഷീര്‍, അസറുദ്ധീന്‍ മമ്പാട്, ഷബീര്‍,ഷബീര്‍ അലി, മുഹമ്മദ് ഷാഫി,ഹനീഫ വളണ്ടിയര്‍മാരായ സഫീര്‍ ബുര്‍ഹാന്‍, പ്രമോദ് നായര്‍ തുടങ്ങി മറ്റു മൊമ്പര്‍മാരും പങ്കെടുത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026