l o a d i n g

ഗൾഫ്

ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2025

ജിദ്ദ: നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീര രക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷും ഒത്തുകളിച്ച് കൊണ്ട് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറികള്‍ക്കെതിരെ ദേശവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ജിദ്ദയില്‍ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് സംഘടിപ്പിച്ചു.

ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കലിന്റെ അധ്യക്ഷതയില്‍ ഷറഫിയയില്‍ സംഘടിപ്പിച്ച പരിപാടി ഒഐസിസി സ്ഥാപക നേതാവ് അബ്ബാസ് ചെമ്പന്‍ ഉത്ഘാടനം ചെയ്തു. ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് വലിയ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. അന്ന് വൈദേശിക ആധിപത്യം ആയിരുന്നു എങ്കില്‍ ഇന്ന് രാജ്യത്തിനകത്ത് തന്നെയുള്ള ഫാസിസ്റ്റുകള്‍ ആണ് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണി. സമകാലിക ഭാരത ജനതയുടെ സ്വാതന്ത്ര്യവും , പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ ആണെന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം . ജനാധിപത്യം എന്നത് വെറും പണാധിപത്യം മാത്രമായി മാറിയിരിക്കുന്ന ദയനീയവും , അത്യന്തം ആപല്‍ക്കരവുമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മതേതരത്വം എന്നത് രാജ്യത്തിന് ഭരണ നേതൃത്വം കൊടുക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്ക് ഭരണഘടനയിലെ വെറുമൊരു വാക്ക് മാത്രമായിരിക്കുന്നു.
കോണ്‍ഗ്രസ് ആറര പതിറ്റാണ്ട് കാലം ഇന്ത്യ ഭരിച്ചിട്ടും രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ സുധാര്യത ചോദ്യം ചെയ്യപ്പെട്ടില്ല. രാജ്യത്തിന്റെ ഭരണഘടനക്ക് പോറലേല്‍ക്കുന്ന യാതൊരുവിധ നടപടിയും ഉണ്ടായില്ല. പക്ഷേ ഇന്ന് രാജ്യത്തിന്റെ തെരഞ്ഞെടുപ്പുകള്‍ എല്ലാം അട്ടിമറിച്ചുകൊണ്ട് കുറുക്കുവഴിയിലൂടെ അധികാരത്തിലെത്തിയ സംഘപരിവാറിന്റെ ഭീഷണിക്ക് മുമ്പിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഈ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന പോരാട്ടത്തിന് പിന്തുണ നല്‍കുക എന്നതാണ് ഓരോ രാജ്യസ്‌നേഹിയുടെയും കടമ. യോഗം അഭിപ്രായപ്പെട്ടു.

വോട്ട് ചോറി കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിഗ്‌നേച്ചര്‍ ഫോര്‍ ഡെമോക്രസി എന്ന പേരില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.
ജില്ലാ ആസ്ഥാനങ്ങളില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ ഫ്രീഡം ലൈറ്റ് പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ലൈറ്റ് ഫോര്‍ ഫ്രീഡം എന്ന പേരില്‍ ദീപശിഖകളേന്തിയുള്ള പരിപാടിയും ശ്രദ്ധേയമായി. ചടങ്ങില്‍ ഇസ്മായില്‍ കൂരിപ്പൊയില്‍ സ്വാതന്ത്രദിന സന്ദേശം നല്‍കി.
അലി ബാപ്പു, സന്തോഷ് കാളികാവ് , ഗിരീഷ് കാളികാവ് സല്‍മാന്‍ ചോക്കാട്, തസ്ലീം തിരുവാലി തല്‍ഹത്ത് നസീഫ്, അന്‍വര്‍ ബാബു ചോക്കാട്, ഇര്‍ഷാദ് ആലപ്പുഴ, ഫൈസല്‍ മക്കരപ്പറമ്പ്, നൗഫല്‍ വണ്ടൂര്‍ ,മുഹമ്മദ് ഓമാനൂര്‍ എന്നിവര്‍ സംസാരിച്ചു. കമാല്‍ കളപ്പാടന്‍ സ്വാഗതവും യു എം ഹുസൈന്‍ മലപ്പുറം, നന്ദിയും പറഞ്ഞു. സിപി മുജീബ് നാണി, സാജു റിയാസ്, സമീര്‍ പാണ്ടിക്കാട്, ഉസ്മാന്‍ കുണ്ടുകാവ്, അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍
കേക്ക് മുറിച്ചു വിതരണം ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026