l o a d i n g

ഗൾഫ്

മെക് സെവന്‍ ജിദ്ദ-ഷറഫിയ്യ ടീം സ്വാതന്ത്രദിനവും ഒന്നാം വാര്‍ഷികവും ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2025

ജിദ്ദ: ജിദ്ദയിലെ ഷറഫിയ്യ തലാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് മുന്‍വശത്തുള്ള കല്ല് പാര്‍ക്കില്‍ മെക് സെവന്‍ ഷറഫിയ്യ ബ്രാഞ്ച് സ്വാതന്ത്ര ദിനാഘോഷവും മെക് സെവന്‍ ഷറഫിയ്യ ബ്രാഞ്ചിന്റെ ഒന്നാം വാര്‍ഷികാഘോഷവും സംയുകതമായി ആഘോഷിച്ചു. മെക് സെവന്‍ ഫൗണ്ടര്‍ ഡോ. ക്യാപ്റ്റന്‍ സലാഹുദ്ദീന്‍, ബ്രാന്‍ഡ് അംബാസിഡര്‍ അറക്കല്‍ ബാവ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ ദേശീയ പതാക സ്റ്റിക്കര്‍ നെഞ്ചില്‍ പതിച്ചായിരുന്നു എല്ലാ മെമ്പര്‍മാരും വ്യായാമത്തിന് എത്തിയത്.

മെക് സെവന്‍ ഷറഫിയ്യ ചീഫ് ട്രൈനര്‍ ജംഷിബാവ കാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മെക് സെവന്‍ ഇന്റര്‍നാഷണല്‍ പ്രമോട്ടര്‍ ഡോ. അബദുറഹിമാന്‍ പാമങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. തലാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ട്രൈനറുമായ സ്വാലിഹ് സ്വാതന്ത്ര ദിന സന്ദേശം നല്‍കി. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രമുഖ വാഗ്മിയുമായ നാസര്‍ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി. ട്രൈനര്‍മാരായ കബീര്‍ നീറാട്, അസ്‌കറലി മുണ്ടപ്പലം, ഹുസൈന്‍ രണ്ടത്താണി, ടി.കെ. അബദുറഹിമാന്‍, അബ്ദുറഷീദ് അന്‍സാരി, അഷ്‌റഫ് വരിക്കോടന്‍, അബ്ദുസമദ് തിരൂരങ്ങാടി, ജരീര്‍ വേങ്ങര, മജീദ് കോട്ടീരി തുടങ്ങിവര്‍ ആശംസകള്‍ നേര്‍ന്നു. ഷറഫിയ്യ ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് മുതുവല്ലൂര്‍ നന്ദി പറഞ്ഞു.

വ്യായാമ ശേഷം വടം വലി മത്സരം, മ്യൂസിക്കല്‍ ബോള്‍, ഷൂട്ടൗട്ട്, (ബം)ഗയിം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അസ്ലം മറ്റത്തൂര്‍ സ്‌പോണ്‍സര്‍ ചെയ്ത കേക്ക് കട്ടിംഗും പായസ വിതരണവും ബ്രേക്ക് ഫാസ്റ്റും ഉണ്ടായിരുന്നു. സബാഹ് മാസ്റ്റര്‍, ഇസ്ഹാഖ് പാണ്ടിക്കാട്, ശിഹാബ് വണ്ടൂര്‍, ഷാനവാസ് എടവണ്ണ, റിയാസ് വണ്ടൂര്‍, ജാഫര്‍ മുണ്ടപ്പലം, ഫൈസല്‍ കുമ്മാളി, കോയ.കൊണ്ടോട്ടി, സയ്യിദ് കൊയിലാണ്ടി, ടി.കെ.സി അബദുള്ള, നാസര്‍, പെരുവള്ളൂര്‍, ഫൈസല്‍ മൂന്നിയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026