l o a d i n g

ഗൾഫ്

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒഐസിസി ജിദ്ദ സ്വാതന്ത്ര്യദിനാഘോഷം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2025

ജിദ്ദ: ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍ ദേശീയ പതാക ഉയര്‍ത്തി ആരംഭിച്ച ആഘോഷ പരിപാടികളില്‍ ദേശഭക്തി ഗാനാലാപനം, ചരിത്ര പഠന ക്ലാസ്, സ്‌ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസ്സ്, ക്വിസ് മത്സരങ്ങള്‍, സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, കവിതാ പാരായണം, ജനാധിപത്യ സംരക്ഷണത്തിനുള്ള രാഹുല്‍ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യം സംഗമം ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.

ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ച സ്വാതന്ത്ര്യ ദിനാഘോഷം കെപിസിസി മെമ്പറും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജന: സെക്രട്ടറിയുമായ ആദം മുല്‍സി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനോളം പങ്ക് വഹിച്ച ഒരു പ്രസ്ഥാനവുമില്ലെന്നും സംഘ്പരിവാര ശക്തികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വതന്ത്ര്യ സമര പോരാട്ടത്തെ പിന്നില്‍ നിന്ന് കുത്തിയവരും പൊരുതി നേടിയ സ്വാതന്ത്ര്യത്തെ ഏറെ വൈകി അംഗീകരിച്ചവരുമാണ്. ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ ബിജെപി എങ്ങിനെ വളച്ചൊടിച്ചാലും രാജ്യത്തെ ജനങ്ങള്‍ അത് തിരിച്ചറിയുമെന്ന് ആദം മുല്‍സി പറഞ്ഞു.

റീജ്യണല്‍ കമ്മിറ്റി ഭാരവാഹികളായ സഹീര്‍ മാഞ്ഞാലി, രാധാകൃഷ്ണന്‍ കാവുംബായ്, ആസാദ് പോരൂര്‍, മുജീബ് തൃത്താല, ഗ്ലോബല്‍ കമ്മിറ്റി അംഗം അലി തെക്ക്‌തോട്, നാഷനല്‍ കമ്മിറ്റി സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഔദ്യോഗിക ചടങ്ങിന് ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കല സ്വാഗതവും ട്രഷറര്‍ ഷെരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു.

ട്രെയിനറും സൈക്കോളിജിസ്റ്റുമായ ഫസീഹ എരഞ്ഞിക്കല്‍ ''സ്‌ട്രെസ്സ് മാനേജ്‌മെന്റ്'' ക്ലാസ്സെടുത്തു. ''ഇന്ത്യാ ചരിത്രം കാലരേഖ'' എന്ന നാമകരണത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെയും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെയും വിവിധങ്ങളായ ഘട്ടങ്ങളും സംഭവങ്ങളും ദൃശ്യാവിഷ്‌ക്കാരത്തോടെ
കെപിസിസി മുന്‍ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഇഖ്ബാല്‍ പോകുന്ന് അവതരിപ്പിച്ചു.

പ്രിയദര്‍ശിനി കലാകായിക വേദി ജന: കണ്‍വീനര്‍ മിര്‍സ ഷരീഫിന്റെ നേതൃത്വത്തില്‍ നടന്ന മ്യൂസിക്കല്‍ ഫെസ്റ്റില്‍ സോഫിയ സുനില്‍, സിമി അബ്ദുള്‍ ഖാദര്‍, ഹാഫിസ് കോഴിക്കോട്, ഹാരിസ് കണ്ണൂര്‍, റാഫി ആലുവ, മൗഷ്മി ഷരീഫ്, സമീര്‍ കാളികാവ്, ആഷിര്‍ കൊല്ലം. വിവേക് പിള്ള , രാധാകൃഷ്ണന്‍ കാവുംബായ്, ഷിബു കാളികാവ്, മന്‍സൂര്‍ വയനാട് എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഷാജി ചെമ്മല എഴുതിയ കവിത അദ്ദേഹം തന്നെ അവതരിപ്പിച്ചു. ശ്രിത ടീച്ചറുടെ നേതൃത്വത്തിലുള്ള കുട്ടികളുടെയും നേഹ കൃഷ്ണയുടേയും നൃത്തങ്ങള്‍ അരങ്ങേറി. സിമി അബ്ദുള്‍ ഖാദര്‍, ഹാരിസ് എന്നിവര്‍ ക്വിസ് മത്സരങ്ങള്‍ക്കും,
കുഞ്ഞാന്‍ പൂക്കാട്ടില്‍ സമ്മാന കൂപ്പണിലും നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ ആലുവ, റാഷിദ് വര്‍ക്കല, നാസര്‍ വയനാട്, അഹമ്മദ് ഷാനി, ബഷീര്‍ പരുത്തിക്കുന്നന്‍, ഷാനു കരമന, സമീര്‍ കാളികാവ്, ഷിബു കാളികാവ്, ജലീല്‍ പോരൂര്‍, റിതിന്‍ തലശ്ശേരി. അസീം പനവൂര്‍, എംടി ഗഫൂര്‍ ബൈജു ഇടവ റിയാസ് കോഴിക്കോട് എന്നിവരും, റീജ്യണല്‍ കമ്മറ്റി ഭാരവാഹികള്‍, ജില്ല/ ഏരിയ കമ്മറ്റി നേതാക്കള്‍ എന്നിവരും കൂടി സ്വാതന്ത്ര്യദിനാഘോഷ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026