ജിസാന്‍: ഇന്ത്യന്‍ കോണ്‍സുലേറ്റ് CCW മെമ്പറും ജിസാന്‍ കെ.എം.സി.സി.സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ടുമായ ഷംസു പൂക്കോട്ടൂരിനെയും കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് മെമ്പര്‍ സിറാജ് പുല്ലൂരാം പാറക്കിനെയും മികച്ച സാമൂഹ്യ സേവനപ്രവര്‍ത്തനത്തിന് ജിസാന്‍ അല്‍ ഹയാത്ത് നാഷണല്‍ ഹോസ്പിറ്റല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വിഭാഗം മെമന്റോ നല്‍കി ആദരിച്ചു. ഓഗസ്ത് പതിനഞ്ച്, എഴുപത്തി ഒമ്പതാം ഇന്ത്യന്‍ സ്വതന്ത്യദിനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ വെച്ചാണ് ഡോ. അഹമദ് അബ്ദുല്‍ തവാബും സഹറ റബീഉം മെമന്റോ കൈമാറിയത്. ആശുപത്രിജീവനക്കാരടക്കം നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
Related News