l o a d i n g

കേരള

സാർവദേശീയ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2025

തൃശൂർ: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്
സാഹിത്യകാരൻ വൈശാഖൻ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു. സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ സർവ്വദേശീയ സാഹിത്യോത്സവം ഐ എൽ എഫ് കെ രണ്ടാം പതിപ്പ് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിന് കേരള സാഹിത്യ അക്കാദമി എം.ടി ഓഡിറ്റോറിയം എന്ന് പേരിടലും മന്ത്രി നിർവഹിച്ചു.

നുണകൾ പ്രചരിപ്പിക്കുകയും നുണകൾ ഉപയോഗിച്ചുകൊണ്ട് സാഹിത്യ സൃഷ്ടി നടത്തുകയും അതിനെ സ്ഥാപിക്കുകയും ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന അന്തരീക്ഷത്തിൽ ലോകത്തിനു മുന്നിൽ കേരളത്തിന് മുന്നോട്ട് വെക്കാനുള്ള ഒരു മതനിരപേക്ഷ ബദലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിന്റെ അതിസമ്പന്നമായ സംസ്കാരികത മന: പൂർവ്വം തിരസ്കരിക്കപ്പെടുന്നു എന്നത് കൂടി നാം തിരിച്ചറിയേണ്ട ഘട്ടമാണിത്.

നാടിന്റെ സാംസ്കാരിക മുന്നേറ്റങ്ങളെ തകർക്കാൻ അസത്യജടിലവും വികലവുമായ സിനിമകൾ പോലും പടച്ചുവിടുന്ന അതിഭീകരമായിട്ടുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ സാഹിത്യോത്സവത്തെ ഏറ്റവും സമ്പന്നമാക്കുന്ന ചടങ്ങാണ് സാഹിത്യ അക്കാദമിയുടെ ഓഡിറ്റോറിയത്തിന് രണ്ടാമൂഴത്തിന്റെയും കാലത്തിന്റെയും നാലുകെട്ടിന്റെയും എല്ലാം പ്രിയങ്കരനായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ പേരിൽ സമർപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സർവ്വദേശീയ സാഹിത്യോത്സവമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു. എണ്ണായിരത്തിൽപ്പരം പൊതു വായനശാലകളിലും കലാലയങ്ങളിലും സർവ്വകലാശാലകളിലും വിദ്യാലയങ്ങളിലുമുള്ള അക്കാദമിക് ലൈബ്രറികളും ചേരുമ്പോൾ നമ്മുടെ രാജ്യത്ത് ലൈബ്രറികളുടെ ഗാഢത ഏറ്റവും കൂടുതലുള്ളത് നമ്മുടെ കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനത്തെ വളരെ കൗതുകത്തോടും ആദരവോടും കൂടിയാണ് ഇന്ത്യയെമ്പാടുമുള്ളവർ വീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റിവൽ ബുക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും ഫെസ്റ്റിവൽ ബുള്ളറ്റിൻ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്തിനും നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, നേപ്പാൾ സാഹിത്യകാരൻമാരായ ഭുവൻ തപാലിയ, അമർ ആകാശ്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, അക്കാദമി ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതവും
കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം വി.എസ്. ബിന്ദു നന്ദിയും പറഞ്ഞു.

ഓഗസ്റ്റ് 21 വരെ കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ കലാസാംസ്കാരികപരിപാടികളടക്കം എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, കുട്ടികളുടെ സാഹിത്യോത്സവം, കലാപരിപാടികള്‍, നാടകം തുടങ്ങി മൂന്നു വേദികളിലായി വിവിധ പരിപാടികള്‍ അരങ്ങേറും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026